മോഹിനിയാട്ടം എല്ലാവരും കാണേണ്ട ചിത്രമാണെന്നും ചിരി നിർത്താനായില്ലെന്നും സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി. 2024 ൽ കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “ഭരതനാട്യം 2: മോഹിനിയാട്ടം ” എന്ന സിനിമ. സോഷ്യൽ മീഡിയ പോസ്റ്റിലാണ് അദ്ദേഹം സിനിമയെകുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. ഈ സിനിമ കണ്ടിട്ട് ചിരി നിർത്താനായില്ലെന്നും 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു. ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സ് പ്രതീക്ഷിക്കാമെന്നും എല്ലാവരും “ഭരതനാട്യം 2 : മോഹിനിയാട്ടം ” സിനിമ കാണണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. മാത്രമല്ല ചിത്രത്തിന്റെ പോസ്റ്റർ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സാധാരണയായി ഒരു സിനിമയുടെ റിലീസിന് മുൻപ് ഞാൻ ആ സിനിമയെകുറിച്ച് എഴുതാറില്ല. പക്ഷെ ഇതെന്നെ ശരിക്കും ആകർഷിച്ചു. ചിരി നിർത്താനാവാതെ ഞാൻ പലപ്പോഴും ചിരിച്ചുകൊണ്ടേ ഇരുന്നു. ഒരു യഥാർത്ഥ ഡാർക്ക് കോമഡി! ഭരതനും കുടുംബവും രസകരമായ ഒരു രണ്ടുമണിക്കൂർ ഇരുപത് മിനിറ്റ് യാത്രയിലേക്ക് നിങ്ങളെ കൊണ്ടുപോവും. തീർച്ചയായും കാണേണ്ട ചിത്രമാണ്. ഈ സിനിമക്ക് നിറഞ്ഞ സദസ്സ് തന്നെ പ്രതീക്ഷിക്കാം .സിനിമയുടെ ഏറ്റവും പ്രധാന നിമിഷങ്ങളിൽ സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരിക്കുന്ന തരത്തിലുള്ള സിനിമയാണിത്.
ശ്രദ്ധിക്കുക: ഇതൊരു ഫീൽ ഗുഡ് കുടുംബചിത്രമല്ല. യാതൊരു യുക്തിയില്ലാത്ത ഡാർക്ക് കോമഡിയാണ്. ശരിയായ മൈൻഡ്‌സെറ്റോടെ തിയറ്ററിൽ എത്തുക. ഹൃദയം നിറഞ്ഞു ചിരിക്കുക. തരുൺ മൂർത്തി കുറിച്ചു.
