രൺബീർ ഇനി സംവിധായകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡ് താരം രൺബീർ കപൂർ അഭിനയ ജീവിതത്തിന് വിരാമമിടാനൊരുങ്ങുകയാണോ? ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ്. അഭിനേതാവെന്ന നിലയിൽ തന്റെ കരിയറിലെ അവസാന പത്ത് വർഷങ്ങളായിരിക്കും ഇനി വരാനിരിക്കുന്നതെന്നാണ് രൺബീർ സൂചിപ്പിച്ചത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയാനും താരം ഒരുങ്ങുകയാണ്. ഇതിനായുള്ള തിരക്കഥാ രചനയും ആരംഭിച്ചുകഴിഞ്ഞു.

ആദ്യ സിനിമ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയായിരിക്കണമെന്നാണ് ആഗ്രഹമെന്നും രൺബീർ പറഞ്ഞു. എന്നാൽ സിനിമയുടെ ജോണർ ഇതുവരെ തീരുമാനിച്ചിട്ടില്ല. ബ്രഹ്മാസ്ത്ര 2, ആനിമൽ പാർക്ക്, രാമായണ പാർട്ട് 2 തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സംവിധാനത്തിലേക്ക് കടക്കുക. അഭിനയത്തോടൊപ്പം കഥകളെഴുതാനും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനും താൽപര്യമുണ്ടെന്നും താരം വ്യക്തമാക്കി.

ഇതോടെ രൺബീറിന്റെ സംവിധാന അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു കഥയെ സിനിമയാക്കി മാറ്റുന്ന പ്രക്രിയ പ്രതീക്ഷിച്ചതിലും വെല്ലുവിളി നിറഞ്ഞതാണെന്നും രൺബീർ തുറന്നുപറഞ്ഞു. എഴുത്തുകാരോടും സിനിമയുടെ സൃഷ്ടിപ്രക്രിയയിൽ പ്രവർത്തിക്കുന്നവരോടുമുള്ള ബഹുമാനം ഇതോടെ വർധിച്ചെന്നും താരം കൂട്ടിച്ചേർത്തു. പുതിയൊരു മേഖലയിൽ കഴിവ് തെളിയിക്കാനുള്ള രൺബീറിന്റെ നീക്കം ബോളിവുഡിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News