റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദിയ എയർലൈൻസ് ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബിയയുടെ ദേശീയ വിമാന കമ്പനിയാണ് സൗദിയ എയർലൈൻസ്. ഏപ്രിൽ 11 മുതൽ ദുബായ് , അബുദാബി , അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നും അബുദാബി , ദുബായ് , അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഭാഗികമായി തുടങ്ങുന്നത് . മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച് വിമാനത്തിന്റെ സമയം പോലുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് സൗദിയയുടെ ഔദ്യോഗിക ആപ്പോ വെബ്സൈറ്റോ വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദിയ യാത്രക്കാരോട് നിർദേശിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിൽ വരുന്നത് അനുസരിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ എയർലൈൻ വ്യക്തമാക്കി.
Related Posts
ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് നേരിയ രീതിയിൽ അയവുണ്ടായെങ്കിലും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്നലെ…
കുവൈത്തിൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക് ; ഞായറാഴ്ച്ച മുതൽ നഴ്സറികൾ തുറക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന ഞായറഴ്ച മുതൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക്. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്സറികളാണ്…
വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ
ടെഹ്റാൻ: പാക്കിസ്ഥാന്റെ ഇടപെടലിൽ ട്രംപ് മുന്നോട്ടുവെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്നും…
