Tag: LATEST

കോൺഗ്രസ് യോഗത്തിൽ ശക്തമായ എതിർപ്പ്

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്. പി.എം.ശ്രീയിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. ആയുധമാക്കിയിരുന്നു. ഭരണത്തിലെത്തിയപ്പോൾ അതിനു വിരുദ്ധമായ നിലപാട് ഉണ്ടാകരുതെന്ന അഭിപ്രായമാണ് കൂടുതൽ അംഗങ്ങളും മുന്നോട്ടുവെച്ചത്. സർക്കാർ -പാർട്ടി ഏകോപനം വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതി പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും ലഭിക്കുന്നുണ്ടെന്ന എ.ഐ.സി.സി. ജനറൽസെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞതിന്റെ തുടർച്ചയായിട്ടായിരുന്നു നേതാക്കളുടെ വിമർശനം. പ്രവർത്തകർക്ക് തങ്ങളുടെ സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന തോന്നലുണ്ടാകണം. സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ പ്രവർത്തകർ ജനങ്ങളിൽ എത്തിക്കുകയുംവേണം. നേതൃയോഗങ്ങൾ […]
Read more

തിരുത്തൽ തർക്കത്തിൽ CPM

തിരുവനന്തപുരം: തിരിച്ചുവരവിനായുള്ള തിരുത്തൽ നടപടിയിലേക്ക് കടക്കുമ്പോൾ സി.പി.എമ്മിനുള്ളിൽ ഭിന്നത ശക്തമാകുന്നു. തിരുത്തേണ്ടത് എന്തൊക്കെയാണെന്നതാണ് കോഴിക്കോട്ടുനടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി തീരുമാനിക്കേണ്ടത്. ആ തീരുമാനം അടിമുടി മാറ്റത്തിനുള്ളതാകണമെന്ന ലക്ഷ്യവുമായാണ് ഒരുവിഭാഗത്തിന്റെ നീക്കം. പാർട്ടിക്കും നേതാക്കളുടെ മനോഭാവത്തിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പാർട്ടി വേദിയിലെ തുറന്നുപറച്ചിൽ ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. തെറ്റ് ജനങ്ങൾക്കാണ് പറ്റിയതെന്നും അവരുടെ തെറ്റിദ്ധാരണ മാറ്റുകയാണ് വേണ്ടതെന്നുമുള്ള വാദമാണ് മറുപക്ഷത്തിന്റേത്. അതിനുമുൻപിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. നേതൃതലത്തിൽ മുഖംമാറ്റമില്ലാതെ മുന്നേറാനാവില്ലെന്ന വികാരം […]
Read more

നേപ്പാൾ ദുരന്തം: മരണസംഖ്യ 1259 ആയി

നേപ്പാൾ: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 5 വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടി. എന്നാൽ, 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ദുരന്തം ഉണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് […]
Read more

ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും ബ്രസീല്‍ ലെജന്‍ഡ്‌സും തമ്മിലുള്ള മത്സരം സെപ്റ്റംബര്‍ 23ന്

ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23-ലേക്ക് മാറ്റി. മുമ്പ് സെപ്റ്റംബര്‍ 20-ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്നും ഔദ്യോഗികമായി അറിയിച്ചത്.2002 ലോകകപ്പ് ജേതാക്കളായ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ വിറ്റോര്‍ ബോര്‍ബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പന്‍ പോരാട്ടത്തിന്റെ പ്രധാന ആകര്‍ഷണം. […]
Read more

കാലടി സര്‍വ്വകലാശാല വിസിക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി: കാലടി സര്‍വകലാശാല വിസിക്കെതിരെ പ്രതിഷേധിച്ച കേസില്‍ 17 എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 17 വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 13 ന് ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ ആദ്യമെടുത്ത കേസില്‍ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാല്‍ മൂന്ന് ദിവസം […]
Read more

നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പിഎംശ്രീ നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. പദ്ധതി നടപ്പിലാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു. പിഎം ശ്രീയെ എതിര്‍ത്ത് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു. സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചു. പിഎം ശ്രീ വൈകിപ്പിക്കാൻ കമ്മിറ്റിയെ വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പിഎംശ്രീ […]
Read more

സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; വിദ്യാർത്ഥിയെ പുറത്താക്കി KSU

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ പ്രതിയായ വിദ്യാർത്ഥി ശ്രീഹരിയെ സംഘടനയിൽ നിന്നും പുറത്താക്കി കെഎസ്‌യു. ഭാരത് മാതാ കോളേജിലെ കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്നു ശ്രീഹരി. സംഭവത്തിൽ ശ്രീഹരിയെ അറസ്റ്റ് ചെയ്യണമെന്നും കോളേജില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് നടക്കുന്നത്. ശ്രീഹരിയെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നുവെന്ന ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉയർത്തി. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി കെഎസ്യുവിന്റെ മീഡിയ ടീമിലുള്ളതാണെന്നും ലോക്കല്‍ ഗാര്‍ഡിയനെ വിളിച്ചുവരുത്തി പ്രതിയെ […]
Read more

ഒളിമ്പിക് സിറ്റി, നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ചെന്നൈ ന​ഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം, ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോർമുല വൺ റേസിങ് ഉൾപ്പെടെ നടത്താനായി മോട്ടോർ സ്പോർട്സ് സിറ്റി എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 20 ലക്ഷം ചതുരശ്ര അടിയിൽ 1200 കോടി രൂപ ചെലവഴിച്ചാണ് പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം നിർമിക്കുകയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 100 വർഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നരീതിയിലുള്ള കെട്ടിടമാകും നിർമിക്കുക. അത്യാധുനിക സൗകര്യങ്ങൾക്ക് പുറമേ, […]
Read more

ഡൽഹിയിലെ കേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് പരാതി

ന്യൂഡൽഹി: കേരള ഹൗസിലെ നിയമഓഫീസിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് പരാതി. ദില്ലി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തിലക് മാർഗ് പോലീസിലാണ് പരാതി നൽകിയത്. സ്ഥലംമാറ്റ ഉത്തരവ് നൽകിയ മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിക്കുകയും അറ്റൻഡൻസ് രജിസ്റ്റർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ എടുത്തുകൊണ്ടുപോയെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം അഞ്ചിന് ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ഇന്നലെ അനുമതിയില്ലാതെ ഓഫീസിലെത്തിയതെന്നാണ് […]
Read more

ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ്

ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 532 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെ 528.25 ദിര്‍ഹത്തില്‍ നിന്നാണ് ഈ കുതിപ്പുണ്ടായത്. ഒരു ദിവസം കൊണ്ട് 3.75 ദിര്‍ഹത്തിന്റെ വര്‍ധനയാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് 489.25 ദിര്‍ഹത്തില്‍ നിന്നും 492.50 ദിര്‍ഹത്തിലേക്കുള്ള കുതിപ്പുണ്ടായി. 3.25 ദിര്‍ഹമാണ് കൂടിയത്.ഈ മാസം തുടക്കം മുതലേ സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് 24 കാരറ്റ് സ്വര്‍ണത്തിന് 522 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ ഇന്നലെ അത് 528.25 ദിര്‍ഹമായിരുന്നു. […]
Read more

Recent News