Tag: LATEST

അശോക് കുമാറിനെതിരായ എക്സൈസ് മാസപ്പടി കേസ്: മറ്റിടങ്ങളിലെ കേസ് സ്വന്തം റേഞ്ചിൽ എത്തിച്ച് രജിസ്റ്റർ ചെയ്യും

തിരുവനന്തപുരം: കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക പതിവെന്നാണ് പരാതി. കൈക്കൂലി തന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കുമെന്നും പരാതിയുണ്ട്. മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സ്വന്തം റേഞ്ചില്‍ എത്തിക്കച്ച് കേസുടുക്കുന്നത് പതിവ് സംഭവമാണെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലിയും ആവശ്യപ്പെടും. കൈക്കൂലി തന്നില്ലെങ്കില്‍ ബന്ധുക്കളെയും പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തുമെന്ന് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ഉള്ളത്. ഡിപ്പാര്‍മെന്റിലുള്ള മറ്റ് ഉദ്യോഗസ്ഥരും സമാന […]
Read more

മസ്‌കത്തിൽ നിന്ന് റിയാദിലേക്ക് നേരിട്ട് പറക്കാൻ സൗദിയ

മസ്കത്ത്: മസ്കത്തിൽ നിന്ന് റിയാദിലേക്ക് സർവീസ് തുടങ്ങാനൊരുങ്ങി സൗദി എയർലൈൻസ്. ഒക്ടോബർ 27 മുതൽ സർവീസ് ആരംഭിക്കാൻ സൗദിയക്ക് അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആഴ്ചയിൽ 3 സർവീസുകളാണ് സൗദിയ നടത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ സർവീസുകൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയത്.
Read more

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷത്തോടും കൂടിയ ശക്തമായ മഴ ലഭിച്ചേക്കാനാണ് സാധ്യത. അതോടൊപ്പം കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിൽ കാറ്റും പൊടിപടലങ്ങളും ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. റോഡുകളിൽ കാഴ്ചപരിധി […]
Read more

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. […]
Read more

കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന സൈനികനെ ആക്രമിച്ച സംഭവത്തിൽ കുവൈത്ത് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ ആക്രമിച്ച കേസിൽ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു. സുലൈബിയ പൊലീസാണ് ഇയാളെ പിടികൂടിയത്. സൈനികൻ നൽകിയ പരാതി പ്രകാരം, ഔദ്യോഗിക സൈനിക വാഹനത്തിൽ ജഹ്റ ഭാഗത്തേക്ക് പോകുമ്പോൾ സുലൈബിയ വെയർഹൗസുകൾക്ക് സമീപം സെവന്ത് റിംഗ് റോഡിൽ വെച്ചായിരുന്നു സംഭവം. പെട്ടെന്ന് മുന്നിൽ വന്ന് നിർത്തിയ എസ്യുവി വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഡ്രൈവർ സൈനികനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സൈനികന്റെ മെഡിക്കൽ റിപ്പോർട്ട് കേസ് ഫയലിൽ […]
Read more

യുഎഇക്ക് നേരെയുണ്ടായ ഇറാന്‍റെ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ

മനാമ: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണ് തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി. യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് […]
Read more

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഫോണിലും വാട്ട്‌സ്ആപ്പിലും ഇവരെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ സംസാരിക്കുന്ന കസാഖ് സ്വദേശിയായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും കാണാതായതായുള്ള പോസ്റ്ററുകളും […]
Read more

അഴിമതിക്കെതിരേ വിട്ടുവീഴ്ച്ചയില്ലെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കോട്ടയത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. […]
Read more

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോൾ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ ലയണൽ മെസിക്ക് ആദരമർപ്പിച്ച് കായിക ലോകം. മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കായിക ലോകത്തുനിന്നും സഹതാരങ്ങളിൽ നിന്നും ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തങ്ങളുടെ പ്രിയ നായകന്‍റെ തീരുമാനത്തെ ഹൃദയം നിറഞ്ഞ വാക്കുകകൾ കൊണ്ടാണ് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) എതിരേറ്റത്. നിത്യമായ നന്ദി ലിയോ, ഞങ്ങളുടെ ജീവിതാവസാനം വരെ മെസിയോടുള്ള സ്നേഹം തുടരും എന്നായിരുന്നു എഎഫ്എയുടെ ഔദ്യോഗിക പ്രതികരണം.മെസിയുടെ വിടവാങ്ങലില്‍ സഹതാരങ്ങളും […]
Read more

‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ റിലീസ് നീട്ടി

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഫാന്റസി എന്റെർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ റിലീസിനൊരുങ്ങുകയാണ്. നേരത്തെ സെപ്റ്റംബർ 11 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 2 ലേക്കാണ് നീട്ടി വച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തുവിട്ട ഗാനം ശ്രദ്ധേയമായിരുന്നു. കാലഭൈരവ സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കാലഭൈരവയും സർഷ്യംസും ചേർന്നാണ്. ഇരുവരും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നതും. ഫാന്റസി- എന്റർടൈന്മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, […]
Read more

Recent News