കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം ആലുവ മുതൽ അങ്കമാലി വരെ
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്‍റെ ഡിപിആർ സർക്കാരിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെ 17.5 കിലോമീറ്ററാണ് മൂന്നാംഘട്ടം. ഭൂഗർഭ ടണൽ ഉൾപ്പടെയുള്ള ഹൈബ്രിഡ് ഇടനാഴി ഉൾപ്പെടുന്നതാണ് ഡിപിആർ.എകദേശം 8,000 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ സമഗ്ര പദ്ധതി. ആലുവയിൽ നിന്ന് ആരംഭിക്കുന്ന പാത കരിയാട് ഭാഗം വരെ മേൽപ്പാലത്തിലൂടെ സഞ്ചരിക്കും. തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അണ്ടർഗ്രൗണ്ട് ടണൽ സംവിധാനം വഴിയാകും മെട്രോ കടന്നുപോകുക. വിമാനത്താവളം പിന്നിട്ട ശേഷം നായത്തോട് വഴി […]
Read more

