Tag: LATEST

അവസരവാദികൾക്ക് ശാശ്വത വിജയമില്ല

തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിലുണ്ടായ പരാജയം പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏതു പരാജയത്തെയും വളരെ ഗൗരവത്തോടെ കാണുന്ന പ്രസ്ഥാനമാണ് സി.പി.എം. അതിന്റെ ഭാഗമായുള്ള എല്ലാ വിലയിരുത്തലുകളും പരിശോധനകളും തുടർനടപടികളും പാർട്ടി എന്ന നിലയിൽ സ്വീകരിക്കുമെന്നും ഇനിയും അത് തുടരുമെന്നും തളിപ്പറമ്പിൽ നടന്ന എൽ.ഡി.എഫ്. വിശദീകരണ യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുകയും പ്രതികൂല സാഹചര്യങ്ങളെപ്പോലും മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്ത വോട്ടർമാർക്ക് എന്തുകൊണ്ടാണ് മാറ്റം സംഭവിച്ചതെന്നും അവർ ആരെയാണ് വിശ്വാസത്തിലെടുത്തതെന്നും […]
Read more

വിവാദനിലപാടിലുറച്ച് കാന്തപുരം

തിരുവനന്തപുരം: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. തങ്ങൾക്ക് […]
Read more

കാന്തപുരത്തിനെ ന്യായീകരിച്ച് PV അൻവർ

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ പിന്തുണച്ച് പിവി അൻവർ. കാന്തപുരത്തിന്റെ മേഖല ആത്മീയം ആണെന്നും അതിനാൽ ഈ അഭിപ്രായ പ്രകടനത്തിന് തികച്ചും അവകാശവും അധികാരവും ഉണ്ടെന്ന് പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകൾ വീട്ടിനുള്ളിൽ അടങ്ങി ഇരിക്കേണ്ടവരാണെന്നും പൊതുരംഗത്ത് വരുന്നത് നാശത്തിലേക്ക് നയിക്കും എന്നുമടക്കമുളള വിവാദ പ്രസ്താവനകളാണ് കാന്തപുരം നടത്തിയത്. ഈ വിഷയത്തെ പർവ്വതീകരിച്ച് അതിൽ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങൾ തികച്ചും അപലപനീയമാണെന്നാണ് പിവി അൻവറിന്റെ പ്രതികരണം. ‘പണ്ഡിതരുടെയും […]
Read more

തോൽ‍വി അം​ഗീകരിക്കാതെ പിണറായി പക്ഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ കേന്ദ്ര സമിതിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി പിണറായി വിജയന്റെ നീക്കം. കണ്ണൂരിലെ പൊതു പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നത് പഴയ പിണറായി വിജയൻ ശൈലി ആണ്. തെറ്റുപറ്റിയത് പാർട്ടിക്കല്ല അണികൾക്ക് ആണെന്ന പ്രഖ്യാപനം ആണ് അദ്ദേഹം ആവർത്തിക്കുന്നത്. വരാനിരിക്കുന്ന ചർച്ചകൾക്ക് തടയിടുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് പിന്നിൽ ഉണ്ട്. വിപുലീകൃത കമ്മിറ്റിക്ക് മുൻപ് സിപിഎമ്മിൽ പ്രകടമാകുന്നത് ചേരിതിരിവാണ്. നിലവിലെ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാൻ […]
Read more

സഹായിച്ചവരോടുള്ള നന്ദി പറഞ്ഞ് രേണു

കൊല്ലം : ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ചവരോട് നന്ദി പറഞ്ഞ രേണു സുധി. ബിഗ് ബോസ് താരം സായി തന്നെ കാണാൻ വന്നതും പൈസ തന്ന തന്നെ സഹായിച്ചത് തനിക്ക് വലിയ ഉപകാരമായി എന്ന് അവർ പ്രത്യേകം എടുത്തു പറഞ്ഞു . പേര് വെളിപ്പെടുത്താതെ സഹായിച്ചവരുൾപ്പെടെ എല്ലാവർക്കും അവർ നന്ദി പറയുന്നു. സുധി ചേട്ടന്റെ മരണശേഷം തങ്ങളെ ‘ഒരിക്കലും അനാഥരാക്കില്ല’ എന്ന് പറഞ്ഞവർ പോലും തന്നെ കാണാൻ വന്നില്ല എന്നൊരു സങ്കടം രേണു പങ്കുവെച്ചു. സ്റ്റാർ […]
Read more

ഇറാന്റെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് തകര്‍ക്കുന്ന എഐ വീഡിയോകൾ പങ്കുവച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പ്രകോപനപരമായ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ആക്രമണമെന്ന് അവകാശപ്പെട്ട് രണ്ട് എഐ വീഡിയോകളാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കുവെച്ചത്. ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ബോംബാക്രമണം നടക്കുന്നതായി അവകാശപ്പെടുന്ന ദൃശ്യങ്ങളും ട്രംപ് പങ്കുവെച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം പലതവണ ട്രംപ് ഈ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഈ ദൃശ്യങ്ങളില്‍ എണ്ണ […]
Read more

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാപാര്‍ട്ടി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേസുകള്‍ റദ്ദാക്കുന്നതിലെ നിയമപരമായ സങ്കീര്‍ണത മറികടക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നല്‍കുന്ന സവിശേഷ അധികാരം ഉപയോഗിച്ച് കേസുകള്‍ റദ്ദാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്നില്‍ വെച്ചു. സിജെപി ശനിയാഴ്ച ഡല്‍ഹിയില്‍ […]
Read more

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി

കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി. പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെയായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. സിപിഎം പ്രവർത്തകന്‍റെ വീടിനു സുരക്ഷ ഒരുക്കിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് വിധി. 2019 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. […]
Read more

വീണ്ടും വൈറലായി വിരാട് കോഹ്ലിയുടെ ടാറ്റൂ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂ ചിത്രങ്ങള്‍. തന്റെ കയ്യിലുള്ള ടാറ്റൂകളില്‍ വരുത്തിയ പുതിയ മാറ്റങ്ങളും ഡിസൈനുകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രസിദ്ധ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് കോഹ്ലിയുടെ ഈ പുതിയ ടാറ്റൂവിന് പിന്നില്‍. നിലവില്‍ നീണ്ട 5 സെഷനുകളിലായി ഏകദേശം 14 മണിക്കൂറിലധികം എടുത്താണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഇത് മാറ്റിയെടുത്തത്. എന്നാല്‍ ടാറ്റൂ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടില്ലെന്നും ഇനിയും അവസാന വട്ട മിനുക്കുപണികള്‍ ബാക്കിയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ തന്റെ കയ്യിലുണ്ടായിരുന്ന […]
Read more

രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി. ഡി സതീശന്‍

തിരുവനന്തപുരം: മല്ലികാർജുൻ ഖാർ​ഗെ പ്രസം​ഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയ സംഭവത്തിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഹല്‍ദ്വാനിയിലെ […]
Read more

Recent News