ഒരു ദിവസം അപകടമുണ്ടാക്കാതിരിക്കൂ; നാല് ബ്ലാക്ക് പോയിന്‍റ് ഇല്ലാതാകും
ദുബൈ: അധ്യയന വർഷാരംഭത്തിന്‍റെ ഭാഗമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സുരക്ഷിത റോഡ് കാമ്പയിനിന് മികച്ച പ്രതികരണം. അധ്യയന വർഷം തുടങ്ങുന്ന ദിവസമായ ആഗസ്റ്റ് 31ന് അപകടമുണ്ടാക്കാത്ത ഡ്രൈവർമാർക്ക് മികച്ച ഓഫറാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഈ ദിവസം അപകടമൊന്നുമുണ്ടാക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരിൽ ബ്ലാക്ക് പോയിന്‍റുള്ളവർക്ക് അവരുടെ പേരിൽ നിന്ന് നാല് ബ്ലാക്ക് പോയിന്‍റ് കുറക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഓൺലൈനായുള്ള രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 17 മുതലാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഇതിനായി ഡ്രൈവർമാർ […]
Read more

