Tag: LATEST

ഫ്രാൻസിനെ വീഴ്ത്തിയത് സ്പെയിനിന്‍റെ ‘സംഘശക്തി’

ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. സൂപ്പർ താരം ലാമിൻ യമാലിന്‍റെ തിളക്കത്തിനപ്പുറം, മിന്നും ഗോളുകളുമായി ഒയർസബാലും പെഡ്രോ പോറോയും ഉറച്ച കോട്ടയായി സ്പാനിഷ് പ്രതിരോധവും നിലയുറപ്പിച്ചപ്പോൾ ഫ്രഞ്ച് സൈന്യത്തിന് ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു. കൗമാര വിസ്മയം ലാമിൻ യമാലിന് ടൂർണമെന്‍റിൽ ആകെ ഒരു ഗോൾ മാത്രമുള്ളപ്പോഴാണ് സ്പെയിനിന്‍റെ ‘സൈലന്‍റ് കില്ലർ’ മിക്കേൽ ഒയർസബാൽ അഞ്ച് […]
Read more

എഡിജിപിക്കെതിരായ നടപടി വൈകുന്നതിൽ സതീശൻ

തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സാങ്കേതിക വാദം നിരത്തി ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. നടപടിക്രമം തീരണമെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയും തുറന്നടിച്ചു. എസ് ഐടി റിപ്പോർട്ട് നിലവിൽ ഡിജിപിക്ക് മുന്നിലാണുള്ളതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയ […]
Read more

രേണു സോഷ്യൽ മീഡിയയിൽ നിന്നും മാറി നിക്ക്

കൊല്ലം: രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെതിരെ കിച്ചു വീഡിയോ ഇ‌ട്ടതും ഇതിന് മറുപടിയായി രേണു മറുപടി നൽകിയതുമെല്ലാമാണ് ഇതിന് കാരണം. തതവസരത്തിൽ രേണു സുധിയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. സോഷ്യൽ മീഡിയ എന്ന ലോകത്ത് നിന്നും രേണു സുധി ബ്രേക്ക് എടുക്കണമെന്നാണ് ഹെലൻ പറയുന്നത്. രേണു ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറയട്ടെ, ഈ സമയത്ത് ആവശ്യം സമാധാനമാണ്. സോഷ്യൽ മീഡിയ […]
Read more

3 കോടി നൽകിയാൽ മന്ത്രിയാക്കാം

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹയിൽ നിന്ന് ഫോൺവിളി. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുന്ന വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഇല്ലെന്ന നിലപാടിൽ ആണ് വിദ്യ ബാലകൃഷ്ണൻ. നിരവധി എംഎൽഎമാരെ ഈ വിധത്തിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടു എന്നും നേതൃത്വത്തിന്റെ അറിവോടെ ആണ് പരാതി നൽകിയത് എന്നും എംഎൽഎ പറയുന്നു. […]
Read more

ജോലി നഷ്ടപ്പെട്ടവർക്ക് ജോലി നൽകി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോറോഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി . നിലവിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന പരമാവധി ആളുകൾക്ക് ജി-ടെക് വഴി പുതിയ ജോലി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ജി-ടെക് മാനേജ്മെന്റും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങളുടെ അംഗങ്ങളായ കമ്പനികളിൽ നടത്തുന്ന പുതിയ നിയമനങ്ങളിൽ ജോലി നഷ്ടപ്പെട്ടവർക്കായിരിക്കും മുൻഗണന നൽകുക എന്ന് അവർ വ്യക്തമാക്കി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന 260-ഓളം കമ്പനികളുടെ അസോസിയേഷനാണ് ജി-ടെക്. […]
Read more

LDF-ൽ ഒറ്റയ്ക്കുനീങ്ങാൻ CPI

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ഭിന്നതയിലേക്കുമാറി. രാഷ്ട്രീയവിഷയങ്ങൾ ഏറ്റെടുത്ത് ഒറ്റയ്ക്കു മുന്നോട്ടുപോകാൻ സി.പി.ഐ. നിർവാഹകസമിതി യോഗം തീരുമാനിച്ചു. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സി.പി.ഐ. തനിച്ചു സമരം നടത്തും. പി.എം.ശ്രീ വിഷയവും സജീവമായി ഉന്നയിക്കും. ഈ രണ്ടു വിഷയത്തിലും സി.പി.എമ്മിന്റെ നിലപാടുമായി യോജിച്ചുപോകാനാകാത്ത സ്ഥിതിയുണ്ടെന്ന് സി.പി.ഐ. വിലയിരുത്തി. എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.ഐ. പങ്കെടുക്കില്ല. എന്നാൽ, എൽ.ഡി.എഫിൽനിന്ന് മാറിനിൽക്കാനോ മുന്നണിയോഗത്തിൽ പങ്കെടുക്കാതിരിക്കാനോ തീരുമാനിച്ചിട്ടില്ല. സി.പി.എം. നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സി.­പി.ഐ.യെ അനുനയിപ്പിക്കാൻ […]
Read more

ശബരിമല സ്വർണ്ണകൊള്ള കേസ് UDF അട്ടിമറിക്കുന്നു

തിരുവനന്തപുരം: കോടതി ഇടപെടലുകൾ മൂലം ശബരിമല വിഷയങ്ങളിൽ സർക്കാരിന് തീരുമാനങ്ങളെടുക്കാനാകുന്നില്ലെന്ന ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തെ സ്വാഗതം ചെയ്യുകയും ഇപ്പോൾ തടസ്സമായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണെന്നും പിണറായി പറഞ്ഞു. യുഡിഎഫ് സർക്കാർ സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു: ”ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും […]
Read more

രാഗേഷിന് പിന്തുണച്ച് മുതിർന്ന നേതാവ്

തിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കെ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പിന്തുണയുമായി മുതിർന്ന നേതാവ് പി. ജയരാജൻ. രാഗേഷിനെതിരായ പ്രചാരണം വസ്തുതാ വിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാർഥ ലക്ഷ്യം സിപിഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുക എന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ല. കൂട്ടായ നേതൃത്വത്തിന്റെയും […]
Read more

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു, എം എ ബേബി

ഡൽഹി: കേരളത്തിൽ നേതൃമാറ്റത്തിനുള്ള സാധ്യത തള്ളാതെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിയിലെ തിരുത്തൽ നടപടികൾ സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് എം എ ബേബി പറഞ്ഞു. . പാർട്ടി നയം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും എം എ ബേബി പറഞ്ഞു. ജയം ഉറപ്പിച്ചുള്ള രീതിയിലെ പ്രചാരണവും സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും വിനയായി. പാർട്ടി എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ജനങ്ങളെ കൃത്യമായി […]
Read more

കുതിച്ചുയർന്ന് മുട്ടവില, ചില്ലറ വില എട്ട് രൂപ കടന്നു

ചെന്നൈ: രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ വർധന. ജൂൺ ആദ്യവാരം തുടങ്ങിയ വിലവർധന നിലവിൽ 6.65 രൂപയിലെത്തി. നാമക്കലിന്റെ ചരിത്രത്തിൽ ഏറ്റവുംഉയർന്ന വിലയാണ് ഇതെന്ന് നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി (എൻ.ഇ.സി.സി.) വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ചില്ലറവിൽപ്പന കടകളിൽ മുട്ടവില എട്ടുരൂപ കടന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈകാതെ ഒൻപതു രൂപയായി ഉയരുമെന്നാണ് സൂചന. നാമക്കലിൽ ഇതിനു മുൻപ് മുട്ടയ്ക്ക് ഏറ്റവും കൂടിയവിലയുണ്ടായത് കഴിഞ്ഞവർഷം ഡിസംബർ 23- നായിരുന്നു. 6.40 രൂപയായിരുന്നു അന്നത്തെ […]
Read more

Recent News