Tag: LATEST

ആരോഗ്യരംഗത്ത് കേരളത്തിന്റെ മുന്നേറ്റം; ലോകോത്തര നിലവാരമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: കേരളത്തിന്റെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ മുന്നേറിയതായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.കൊച്ചിയിൽ നടന്ന ഹൃദയസംഗമം പരിപാടിയിലാണ് കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.ആധുനിക ചികിത്സാ സംവിധാനങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും മികച്ച ആശുപത്രി സൗകര്യങ്ങളും കേരളത്തിന്റെ ആരോഗ്യരംഗത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ഹൃദയാരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ഉയർന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുംകൃത്യമായ പരിശോധനകൾക്കും കൂടുതൽ പ്രാധാന്യം […]
Read more

പ്രതിസന്ധികളും ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമായി ‘ധനുഷ്കോടി’;ഒക്ടോബർ 9-ന് റിലീസ്.

അതിർത്തി കടന്നുള്ള വൈകാരികമായ ഒരു യാത്രയുടെയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളുടെയും കഥ പറയുന്ന ധനുഷ്കോടിയിലേക്ക് ഒക്ടോബർ 9-ന് തിയേറ്ററുകളിലേക്ക് എത്തുന്നു. പ്രതിസന്ധികളെയും ആകാംക്ഷകളെയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന ദൃശ്യാനുഭവവും, ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ രചനയും നിർമ്മാണവും നിർവ്വഹിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്തിരിക്കുന്നു. സുധീർ കരമന, ലെന, അരുൺ, ആർദ്ര ഗോപകുമാർ, നിസ്താർ അഹമ്മദ് സേട്ട്, എംആർ ഗോപകുമാർ, ദിനേശ് പണിക്കർ, ജോബി, റിയാസ് നെടുങ്ങാട്, വി […]
Read more

സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനം; സൗദിയിലുള്ള കൊല്ലം സ്വദേശിക്കായ് ലുക്കൗട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

കൊല്ലം: കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാൾ സൗദിയിൽ തുടരുകയാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിന്‍റെമാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, […]
Read more

‘മണ്ടാടി’ ഒക്ടോബർ 8 മുതൽ ഒടിടിയിൽ

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍ത ‘മണ്ടാടി’ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ നേട്ടമാണ് കൈവരിച്ചത്. തമിഴ്‌നാട് ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. ആഗോള കളക്ഷനായി ചിത്രം 150 കോടി നേട്ടവും സ്വന്തമാക്കി. സൂരിയുടെയും സുഹാസിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണു പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് ആണ് പുറത്തുവന്നിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 […]
Read more

സൗദി നജ്റാനിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. അസീർ മേഖലയിലെ അഹദ് റുഫൈദ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഹൂതി ആക്രമണങ്ങളുണ്ടായത്. അഹദ് റുഫൈദയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. സംഭവം നടന്ന കെട്ടിടത്തിനുള്ളിലെ പ്രാർഥനാ ഹാളിനും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ജനവാസ […]
Read more

ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പ്: കേരള വനിതാ ടീം ചാമ്പ്യന്മാർ

ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ചാമ്പ്യന്മാർ.ഉത്തർപ്രദേശ് വനിതാ ടീമിനെ കീഴടക്കിയാണ് അസോസിയേഷൻ ഓഫ് ഓൾ കേരള ടെന്നീസ് ക്രിക്കറ്റ്‌ (AAKTC ) കേരള വനിതാ ടീം ജേതാക്കളായത്. എട്ട് വിക്കറ്റിനാണ് ജയം.ടെന്നീസ് ക്രിക്കറ്റ് സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TCSAI) ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. രശ്മി. ടി. രാംദാസിന്റെ ക്യാപ്റ്റൻസിയിലാണ് കേരളാ ടീം ഇറങ്ങിയത്. പരിശീലകൻ വിജീഷ്, […]
Read more

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും, രാജി നീക്കത്തിന് കാരണം ആരോ​ഗ്യപ്രശ്നമെന്ന് വിശദീകരിക്കാൻ നേതൃത്വം

തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും. ഫേസ്ബുക്ക് പേജിലോ വാർഡിലെ വാട്‍സാപ്പ് ഗ്രൂപ്പിലോ ആകും വിശദീകരണം നൽകുക. ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് ബിജെപി എങ്കിലും സമാന സാഹചര്യം ആവർത്തിക്കപ്പെടുമോ എന്ന ആശങ്ക നേതൃത്വത്തിന് പൂർണമായും ഒഴിഞ്ഞിട്ടില്ല. രാജിയിൽ നിന്ന് പിന്നോക്കം പോയ ശ്രീലേഖ എന്തു വിശദീകരണം […]
Read more

കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം; സണ്ണി ജോസഫ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ദില്ലിയിൽ വരുമ്പോൾ എല്ലാ […]
Read more

കളിക്കാൻ പോയതിന് കൂട്ടശിക്ഷ; മഹാരാഷ്ട്രയിലെ ട്രൈബൽ സ്കൂളിൽ 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തു

മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിൽ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് നൽകിയ ശിക്ഷ വിവാദത്തിൽ.ജംബുൽഘട്ടിലെ സ്കൂളിലാണ് ഏകദേശം 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതായി പരാതി ഉയർന്നത്. സ്കൂളിൽ മുടിവെട്ടുന്നതിനായി നിശ്ചയിച്ചിരുന്ന ശനിയാഴ്ച ചില കുട്ടികൾ മുടിവെട്ടാൻ എത്താതെ കളിക്കാൻ പോയതാണ് നടപടിക്ക് കാരണമെന്നാണ് ആരോപണം. തുടർന്ന് കുട്ടികളുടെ തല പാതിയായി മുണ്ഡനം ചെയ്യുകയായിരുന്നു. വികൃതമായ രീതിയിൽ മുടിവെട്ടിയ കുട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി.വിവാദം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. […]
Read more

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത് അനുവാദം ഇല്ലാതെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു. […]
Read more

Recent News