Tag: LATEST

നികുതി കുറക്കുന്നത് മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് ടി. പി രാമകൃഷ്ണന്‍

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി രാമകൃഷ്ണന്‍. 251 എന്ന നികുതി കുറക്കുന്നത് മദ്യത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്യമുതലാളിമാരെ സഹായിക്കുന്നതാണ് യുഡിഎഫ് നയം. മദ്യവ്യാപനത്തിന് സഹായകരമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മദ്യനികുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ […]
Read more

ദിലീപ് ചിത്രം നീക്കത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ദിലീപിനെ നായകനാക്കി ജ​ഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം നീക്കത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹർജിക്ക് കാരണം. സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. നേരത്തെ ഇരു നിർമാതാക്കളും ചേർന്ന് പൃഥ്വിരാജിനെ […]
Read more

ഇന്ത്യ എ – ശ്രീലങ്ക എ ടെസ്റ്റ് ; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ഗാലെ : ശ്രീലങ്ക എക്കെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യൻ നായകൻ ദ്രുവ് ജുറേൽ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 2 മുതൽ 5 വരെ നടക്കും. ടീം ഇന്ത്യ : സായ് സുദർശൻ, ആയുഷ്‌ പാണ്ഡെ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, ദ്രുവ് ജൂറേൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഷെയ്ക്ക് റഷീദ്, ഹർഷ് ദുബെ, സാരൻ ജെയ്ൻ, അൻഷുൽ കംബോജ്, […]
Read more

മാസപ്പടി കേസിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല; ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. പിണറായി വിജയൻ്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണ്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. പക്ഷേ അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും കേസ് സിപിഎമ്മിനെതിരെ പ്രയോഗിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മദ്യനയ വിവാദത്തിലും ടി. പി രാമകൃഷ്ണൻ പ്രതികരിച്ചു. മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു യുഡിഎഫ് […]
Read more

‘പത്മഭൂഷണ് വേണ്ടി ആരുടെയും പിറകെ നടന്നിട്ടില്ല’; വെള്ളാപ്പള്ളി നടേശൻ

കൊച്ചി: ജാതിയുടെ പേരിൽ നീതി നഷ്ടപ്പെടുന്നവരാണ് ഈഴവ-തിയ്യ സമുദായമെന്നും ജാതി പറഞ്ഞും അവകാശങ്ങൾ ചോദിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചിലർക്ക് വാരിക്കോരി കൊടുക്കുന്നത് നീതിയും അവകാശങ്ങൾ ചോദിക്കുന്നത് ജാതീയതയുമാണെന്ന് പറയുന്ന നയത്തെ താൻ എതിർക്കുന്നു. അവകാശം ചോദിച്ചതിനാണ് ചിലർ തന്നെ മുസ്‌ലിം വിരോധിയാക്കി ചിത്രീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയെയും തന്നെയും സമുദായത്തിന്റെ പേരിൽ ചിലർ ടാർഗറ്റ് ചെയ്യുകയാണ്. പത്മഭൂഷണ് വേണ്ടി ആരുടെയും പിറകെ നടന്നിട്ടില്ല. ഒരു പാർട്ടിയോടും വിരോധവും വിധേയത്വവുമില്ല. മൈക്രോ ഫിനാൻസിൻ്റെ […]
Read more

ജി.സി.സി- യു.എസ് മന്ത്രിതല യോഗം; സൗദി വിദേശകാര്യ മന്ത്രി മനാമയിലെത്തി എത്തി

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കുന്ന സുപ്രധാന മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെത്തി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണ ബന്ധവും, പൊതു താൽപര്യ വിഷയങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിശാൽ, […]
Read more

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ് മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ […]
Read more

35 കിലോ സൗജന്യ അരി ഇനി എല്ലാ മഞ്ഞക്കാര്‍ഡിനും ഇല്ല : കേന്ദ്ര തീരുമാനത്തിൽ മാറ്റം

ന്യൂഡല്‍ഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും. നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7കിലോ ഗ്രാം വീതം നല്‍കും. എന്നാല്‍, ഒരുകുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.
Read more

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള; അന്വേഷണം ശക്തമാക്കി എസ്ഐടി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതയാണ് റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ രാംശങ്കർ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെത്തിയതായുമാണ് വിവരം. 3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ […]
Read more

Recent News