Tag: LATEST

കലൂരിൽ യുവതികളെ ആക്രമിച്ച സംഭവം :ഒന്നാം പ്രതി അക്ബർ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി

കൊച്ചി: കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈലാന്‍ഡ് സ്യൂട്ട്‌സ് എന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളിലും പരിശോധന വ്യാപിക്കും. അക്ബറിനെതിരെ മുന്‍പ് പോക്‌സോ കേസുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ലഹരിയിലാണ് യുവതിയെ […]
Read more

KR മീരയ്ക്കെതിരെ വീണ്ടും മോഷണ വിവാദം; ആരോപണവുമായി ജോഷി ജോസഫ്

കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. സംവിധായകന്‍ ജോഷി ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്. സൂര്യ മോഹന്റെ ‘ശിലീഭൂത’ത്തിന്റെ പ്ലോട്ട് മോഷ്ടിച്ചാണ് കെ ആര്‍ മീര ‘എല്ലാ വിധ പ്രണയവും’ എന്ന നോവല്‍ രചിച്ചതെന്നാണ് ആരോപണം. ‘ശിലിഭൂത’ത്തിന്റെ അവതാരിക എഴുതാന്‍ വേണ്ടി കെ ആര്‍ മീരയ്ക്ക് നല്‍കിയതാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കെ ആര്‍ മീര തന്റെ നോവല്‍ പുറത്തിറക്കിയെന്നും ജോഷി ജോസഫ് പറഞ്ഞു. ‘സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി […]
Read more

പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കുന്ന പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി സതീശന്‍. ഇതുസംബന്ധിച്ച്അദ്ദേഹം ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഗാര്‍ഡ് ഓഫ് ഓണര്‍ ആര്‍ഭാടവും അനാവശ്യവുമാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. പൊലീസില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്. അതേസമയം ആര്‍ഭാടം കുറച്ച് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ […]
Read more

ദീര്‍ഘകാല അധ്യക്ഷനാക്കണം, നിലപാട് കടുപ്പിച്ച് അണ്ണാമലൈ

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴ് വര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നും അണ്ണാമലൈ പറയുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകാന്‍ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി. അതേസമയം കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് നേതാക്കള്‍ അണ്ണാമലൈയോട് ആവശ്യപ്പെട്ടു. അണ്ണാമലൈ പാര്‍ട്ടിവിട്ടാല്‍ അദ്ദേഹത്തിന് പിന്നാലെ വലിയൊരു […]
Read more

സാമൂഹിക ദൗത്യത്തിൽ പങ്കുചേരുന്നു; സിപിഎം അംഗമായതായി പ്രഖ്യാപിച്ച് കെ.ടി ജലീൽ

മലപ്പുറം: മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിച്ചു. 2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ […]
Read more

കുടുംബവഴക്ക്, തിരുവനന്തപുരത്ത് 36കാരിയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് മൊഴി. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ശേഷം സുരേഷ് കാറില്‍ കയറി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി

ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ […]
Read more

മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതായി സൂചന; യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ വരുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, നിലവിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മധ്യസ്ഥർ വഴിയും രേഖാമൂലവും രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും […]
Read more

റിയാദിൽ പ്രവാസിമലയാളി നിര്യാതനായി

റിയാദ്: അർബുദ രോഗബാധയെ തുടർന്ന് തൃശൂർ പഴയന്നൂർ പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ നിര്യാതനായി. ശുമൈസി കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആദ്യം അൽ ഇമാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇബ്രാഹിം സിദ്ദീഖിന്, അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 20 വർഷത്തിലേറെയായി റിയാദിൽ ഇസ്തിറാഹ (വിശ്രമകേന്ദ്രം) മേൽനോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.ശുമൈസി […]
Read more

സിദ്ധരാമയ്യയ്ക്ക് പുതിയ പദവി

തിരുവനന്തപുരം: കർണാടകയിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതുൾപ്പെടെ നേരത്തെ ചർച്ചയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇന്ന് മുഖ്യമന്ത്രിയെക്കൂടാതെ പത്ത് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ ഉപമുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ഇതുവരെ തീരുമാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
Read more

Recent News