Tag: Vijay

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ മത്സരിക്കും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ രാഘവ ലോറൻസ്

ചെന്നൈ: ടിവികെ സ്ഥാനാർഥിയായി തിരുച്ചിറപ്പള്ളി ഈസ്റ്റിൽ മത്സരിക്കും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ രാഘവ ലോറൻസ്. ഈ മാസം 11-ന് അമ്മയുടെ അനുഗ്രഹത്തോടെ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് രാഘവ ലോറൻസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ സി. ജോസഫ് വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. മറ്റൊരു സീറ്റായ പെരമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഒഴിയുകയാണ് […]
Read more

തമിഴ്‌നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവിനും പൂട്ട് വീഴുന്നു; നിർദ്ദേശം നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വഴിയുള്ള അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവ് പൂർണ്ണമായും തടയാൻ കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി. മദ്യവിൽപ്പനയിൽകൂടി ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ട്രഷറിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡിഎംകെയുടെ കാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിമാസം 102 കോടിയിലേറെ രൂപയോളം പാർട്ടി ഫണ്ട് എന്ന തരത്തിൽ ടാസ്മാകിൽനിന്ന് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് […]
Read more

ടിവികെയ്ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി അണ്ണാഡിഎംകെ

ചെന്നൈ: ഭരണകക്ഷിയായ ടി.വി.കെ നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അണ്ണാഡി.എം.കെ. പ്രതിനിധികൾ ഗവർണർ രാജന്ദ്ര ആർലേക്കർക്ക് പരാതി നൽകി. എം.എംൽ.എ.മാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡി.എം.കെയും ടി.വി.കെ.യും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടത്. വൻതോതിൽ പണം നൽകിയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള എം.എൽ.എ.മാരെ ടി.വി.കെ.യിലേക്ക് ആകർഷിക്കുന്നതെന്ന് അണ്ണാഡി.എം.കെ. വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തി നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.അണ്ണാ […]
Read more

‘വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണം’; വിജയ് സർക്കാരിന് കോടതിയുടെ വിമർശനം

ചെന്നൈ: വിജിലൻസ് തലപ്പത്തെ നിയമനത്തിൽ വിജയ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം. തമിഴ്നാട് വിജിലൻസ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിനെയാണ് മദ്രാസ് ഹൈക്കോടതി വിമർശിച്ചത്. വിജിലൻസ് മേധാവിയുടേത് സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥർ ഇരുന്ന പദവിയാണെന്നും,അഴിമതി സാമൂഹ്യ വിപത്തായി മാറിയിരിക്കെ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവർ വേണം പദവിയിൽ ഇരിക്കാനെന്നും , വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് വ്യവസായിക്കെതിരെ അരുൺ ചുമത്തിയ ഗുണ്ടാനിയമം റദ്ദാക്കിയ ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. അരുണിനെ വിളിച്ചുവരുത്തി ശാസിച്ച ശേഷമാണ് […]
Read more

ദേവസ്വം മന്ത്രിയോട് കൈക്കൂലി ചോദിച്ചു; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

തൂത്തുക്കുടി: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് പൂജാരി കൈക്കൂലി ചോദിച്ചത്. പൂജാരി അയ്യപ്പൻ അയ്യർ ആണ് കൈക്കൂലി ചോദിച്ചത്. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. 31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ കയറിയത്. അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ […]
Read more

പ്രതികാര നടപടിയുമായി വിജയ് സർക്കാർ; പുതിയ തലമുറൈ ചാനലിന് വിലക്കേർപ്പെടുത്തി

ചെന്നൈ: പ്രതികാര നടപടിയുമായി വിജയ് സർക്കാർ. പുതിയ തലമുറൈ ചാനലിനെതിരെ ആണ് തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചത്. ചാനലിനെ കേബിൾ നെറ്റ് വർക്കിൽ നിന്നും സർക്കാർ ഒഴിവാക്കി. നോട്ടിസ് നൽകാതെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് ചാനൽ റിപോർട്ടുകൾ നൽകിയിരുന്നു. ഡൽഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയതിൽ വിമർശിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. […]
Read more

ഡൽഹിയിൽ നിന്നും മടങ്ങി വിജയ് ; മടങ്ങിയത് കോൺ​ഗ്രസ് നേതാക്കളെ കാണാതെ

ഡൽഹി: കോൺ​ഗ്രസ് നേതാക്കളെ കാണാതെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽനിന്നും മടങ്ങി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർ​ഗെ എന്നിവരുമായി വിജയ് കൂടികാഴ്ച നടത്തുമെന്നായിരുന്നു വിവരം. സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്ത് നിൽക്കുന്ന നിരവധി ഫ്ലക്സുകൾ കോൺ​ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാൽ രാവിലെ തമിഴ്നാട് ഭവനിൽനിന്നും വിജയ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടിയിരുന്നു. […]
Read more

‘ജനങ്ങളുടെ ഉന്നമനത്തിനമായി ഒരുമിച്ചു മുന്നോട്ട്’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റേയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ‘ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ […]
Read more

കർണാടകത്തിലും വേരുറപ്പിക്കാൻ ടിവികെ, GBA തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ നീക്കം

ബംഗളൂരു: തമിഴകത്തിന് പിന്നാലെ കർണാടകത്തിലും വേരുറപ്പിക്കാൻ TVK ഗ്രേറ്റർ ബംഗളൂരു അസോസിയേഷൻ( GBA) തെരഞ്ഞെടുപ്പിൽ മത്സരിച്ച് കരുത്ത് തെളിയിക്കാനാണ് നീക്കം. തമിഴർക്ക് സ്വാധീനമുള്ള വാർഡുകളിൽ ആകും മത്സരിക്കുക. ആകെയുള്ള 369 വാർഡുകളിൽ 50 എണ്ണത്തിൽ ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. നടൻ എന്ന നിലയിലുള്ള വിജയുടെ ഫാൻ ബേസ് പ്രയോജനപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ശ്രീറാംപുര, ഹലസൂരു, ശിവാജി നഗർ, ശാന്തിനഗർ തുടങ്ങിയ വാർഡുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും യോഗ്യരായവരെ കണ്ടെത്താൻ ആരാധക കൂട്ടായ്മയ്ക്ക് നിർദ്ദേശം നല്‍കി ജനപിന്തുണ ഉള്ളവരെ കണ്ടെത്താനാണ് […]
Read more

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല; മോദിയെ ഭയന്നെന്ന് ആരോപണം ഉന്നയിച്ച് ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സത്യപ്രതിജ്ഞയിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിൽ ആരോപണം ഉന്നയിച്ച് ഡിഎംകെ. മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ടി.കെ.എസ് ഇളങ്കോവൻ ആരോപിച്ചു. വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു. വിജയ് ചടങ്ങിനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും, അദ്ദേഹത്തിന് ചടങ്ങിനെത്താൻ കഴിഞ്ഞില്ല. […]
Read more

Recent News