വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല; മോദിയെ ഭയന്നെന്ന് ആരോപണം ഉന്നയിച്ച് ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സത്യപ്രതിജ്ഞയിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിൽ ആരോപണം ഉന്നയിച്ച് ഡിഎംകെ. മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ടി.കെ.എസ് ഇളങ്കോവൻ ആരോപിച്ചു. വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു.

വിജയ് ചടങ്ങിനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും, അദ്ദേഹത്തിന് ചടങ്ങിനെത്താൻ കഴിഞ്ഞില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *