മണ്ഡല പുനർനിർണ്ണയ ബില്ല്: ഡി.എം.കെയുടെ നിലപടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. മണ്ഡല പുനർനിർണ്ണയത്തെ ഡിഎംകെ തുടക്കം മുതൽ എതിർത്തിരുന്നെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ബില്ലിനെതിരെ ഭാവിയിലും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാനാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയരും. എന്നാൽ 2011 ന് പകരം അടുത്ത 25 വർഷത്തേക്ക് 1971ലെ സെൻസസ് വിവരങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ഡിഎംകെ ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല മണ്ഡലപുനർനിർണയത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവ് വേണമെന്നതാണ് പാർട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പുനർനിർണ്ണയത്തിന് ശേഷം ഓരോ സംസ്ഥാനത്തിനും എത്ര സീറ്റുകൾ ലഭിക്കുമെന്ന പട്ടിക ബില്ലിൽ ഉൾപ്പെടുത്തണമെന്നതാണ് ഡിഎംകെയുടെ മറ്റൊരു പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *