ഡോക്ടറെ ആക്രമിച്ച നടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന്റെ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചികിത്സയുടെ പേരിൽ ഈ മാസം രണ്ടാം തീയതിയാണ് ഡോക്ടറെ വൈറ്റിലയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ ആറുകോടി രൂപ ആവശ്യപ്പെട്ടെന്നും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

പണം നൽകാൻ വിസമ്മതിച്ചതോടെ ഡോക്ടറെ മർദിക്കുകയും രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡുകൾ എന്നിവ കവർന്നെടുക്കുകയും ചെയ്തു. ഏകദേശം 3.25 ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. നടി അതുല്യ ചന്ദ്രയുൾപ്പെടെ മൂന്ന് പേർ റിമാൻഡിലാണ്. കേസിൽ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒൻപത് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഹണിട്രാപ്പ് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

കേസിലെ മറ്റൊരു പ്രതിയുടെ ഡ്രൈവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ ലഹരി, അടിപിടി ഉൾപ്പെടെ എട്ട് കേസുകളുണ്ടെന്നും വിവരമുണ്ട്. മോഷണം പോയ മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയുടെ കൈവശമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. അതേസമയം, അതുല്യയുടെ ബന്ധുവിന്റെ മൊഴി കൂടി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News