ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ് പഠനം നിർബന്ധമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായതോടെ സ്കൂളുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് രീതിയിൽ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടു. സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകൾക്കെല്ലാം നിർദേശം ബാധകമാണ്.

വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദ്യാർഥികൾക്ക് നേരിട്ടും ഓൺലൈനായും ക്ലാസുകളിൽ പങ്കെടുക്കാം. ഓൺലൈൻ സൗകര്യം ലഭ്യമായ സ്കൂളുകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും അതിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. സ്കൂളുകൾ പൂർണമായി അടച്ചിടണമെന്നല്ല ഉത്തരവ്. നേരിട്ടുള്ള ക്ലാസുകൾ തുടരുന്നതിനൊപ്പം ഓൺലൈൻ പഠനവും ഉറപ്പാക്കണമെന്നാണ് നിർദേശം.

ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്കൂളുകൾക്ക് പുറമെ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി, ഡൽഹി കന്റോൺമെന്റ് ബോർഡ് എന്നിവയുടെ കീഴിലുള്ള സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്.

വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതിന്റെ ഭാഗമായാണ് നടപടി. ഡൽഹി-എൻസിആർ മേഖലയിൽ വെള്ളിയാഴ്ച മുതലാണ് GRAP സ്റ്റേജ് മൂന്ന് നിയന്ത്രണങ്ങൾ നടപ്പാക്കിയത്.

വിദ്യാർഥികളുടെ രക്ഷിതാക്കളെയും ബന്ധപ്പെട്ടവരെയും പുതിയ ക്രമീകരണം ഉടൻ അറിയിക്കണമെന്ന് സ്കൂൾ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ, മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ സ്കൂളുകൾ സന്ദർശിക്കുകയും ചെയ്യും. ഡൽഹിയിലെ വായുഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ്. മലിനീകരണം കൂടുതൽ രൂക്ഷമാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News