Author: Anju Jolly Alex

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണം; ശുഭങ്കര്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരൂവെന്നുമായിരുന്നു ആഹ്വാനം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ തയ്യാറാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. മമതാ ബാനര്‍ജിയുടെ അനന്തരവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി കോണ്‍ഗ്രസില്‍ ചേരുമോയെന്ന ചോദ്യത്തോട് ഇതേ വ്യവസ്ഥ അദ്ദേഹത്തിനും ബാധകമാണെന്നായിരുന്നു മറുപടി.പശ്ചിമബംഗാളില്‍ തൃണമൂല്‍ […]
Read more

മണലൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സിഎംആർഎൽ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. എൻ ശശിധരൻ കർത്ത ഇടപെട്ടെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി സി. സി ശ്രീകുമാർ. ശശിധരൻ കർത്തയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കൊച്ചിയിലെ ഇഡി അഡീഷണൽ ഡയറക്ടർക്ക് ഔദ്യോഗികമായി പരാതി നൽകി. എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നിലവിൽ ഇഡി അന്വേഷണം നേരിടുന്ന ശശിധരൻ കർത്ത, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടപെട്ടുവെന്നാണ് […]
Read more

വന്യമൃഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് എം. എം മണി

ഇടുക്കി: സംസ്ഥാനത്ത് നിരന്തരം മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃ​ഗങ്ങളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം. എം മണി. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെയും മന്ത്രി ഷിബു ബേബി ജോണിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യജീവി ആക്രമണത്തിന് ‘ഒറ്റമൂലി’ ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് എം.എം മണിയുടെ പരാമർശം. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും […]
Read more

ബാലൻ ചിത്രത്തിന്റെ മ്യൂസിക് ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നു; സുഷിൻ ശ്യം

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പശ്ചാത്തല സം​ഗീതം ചെയ്ത സുഷിൻ ശ്യാം സിനിമയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞുമ്മൽ ബോയ്സി’ലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതമെന്നും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നതായും സുഷിൻ പറഞ്ഞു. ‘ബാലൻ എന്ന ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ തുടക്കത്തിൽ കുറച്ച് കൺഫ്യൂസിങ് ആയിരുന്നു. കാരണം, പലതരം ഇമോഷൻസ് സംസാരിക്കുന്ന ഒരു ചിത്രമാണിത്. […]
Read more

വീണ്ടും നിപ്പ? കോഴിക്കോട് രോഗലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ നിപ്പ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിശോധനാ ഫലം നാളെ വരും.
Read more

പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷൻ്റെ എംഐ-17 ഹെലികോപ്ടർ ആണ് അപകടത്തിൽപെട്ടത്. ഹെലികോപ്ടർ പറന്നുയർന്നതിന് പിന്നാലെ തീപിടിക്കുകയും തകർന്നുവീഴുകയുമായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചെങ്കിലും മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുസാഫറാബാദിൽ തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. ഹെലികോപ്ടറിൽ […]
Read more

നടുറോഡിൽ പിഞ്ചുകുഞ്ഞ്; രക്ഷകനായത് ബസ് ഡ്രൈവർ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്. ബസ് ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയിൽ പതിഞ്ഞു. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. നല്ല തിരക്കുള്ള റോഡിലാണ് കുഞ്ഞിനെ കണ്ടത്.
Read more

ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ

കൊച്ചി: ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കുമായി ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക ഓഫർ പദ്ധതി ‘സപ്ലൈകോ സോക്കർ ഇലവൻ’ അവതരിപ്പിച്ച് സപ്ലൈകോ. ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെട്ട ശബരി ഉൽപ്പന്നത്തിന് ലഭിക്കുക. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല. ഓരോ ടീമിന്‍റെയും വിലക്കിഴിവ് […]
Read more

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ […]
Read more

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എഴുതിയത് പേപ്പറിൽ

കണ്ണൂര്‍: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി വന്നത്. വിമാനത്തിനകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. പിന്നാലെ കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ വിമാനം ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങി തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയിരുന്നു. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ […]
Read more

Recent News