Author: Ardra

വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനം; യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് വണ്ടൂർ പൊലീസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നിവ ആയിരുന്നു പ്രവർത്തകർ വിളിച്ച മുദ്രാവാക്യം. മന്ത്രി എപി അനിൽകുമാറിന്റെ ഫ്ലക്സ്‌ ബോർഡ് കീറുകയും ചെയ്തു. അതേസമയം, പ്രദേശത്തു പൊലീസ്‌ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. കാപ്പിലിൽ ബാർബർ ഷോപ്പിൽ ഇരിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ സാജുവിന് കുത്തേറ്റത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.
Read more

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പുനൽകി വനംമന്ത്രി

കൽപ്പറ്റ: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. കാട്ടാന ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് സർക്കാരിന്റെ ഇടപെടൽ. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് ആക്രമണം നടന്നതെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന […]
Read more

മർദ്ദനകേസ് രാഷ്ട്രീയ പ്രേരിതം ; കോടതിയെ ബോധിപ്പിച്ച് ഗൺമാൻമാർ

ആലപ്പുഴ : നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തങ്ങൾക്കെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും ഗൺമാൻമാർ കോടതിയെ ബോധിപ്പിച്ചു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് വരികയും വാഹനത്തിൽ ഇടിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക […]
Read more

വാക്കുപാലിച്ച് വിജയ്; വൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി വിജയ്. തമിഴ്‍നാട്ടിലെ കർഷകർക്കും, സിനിമാമേഖലയ്ക്കും ആശ്വാസകരമാവുന്ന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളിയതിനൊപ്പം സിനിമാ പ്രദർശനത്തിന് കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ടിവികെ സർക്കാർ പുറത്തിറക്കിയത്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം […]
Read more

സിപിഐഎമ്മിനെ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ

ആലപ്പുഴ: സിപിഐഎമ്മിനെതിരെ വീണ്ടും വിമർശനവുമായി എംഎൽഎ ജി.സുധാകരൻ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക, ഇതാണ് ഇപ്പോൾ സിപിഐഎമ്മിൽ നടക്കുന്നതെന്ന് ജി.സുധാകരൻ വിമർശിച്ചു. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതു യോഗ വേദിയിൽ ആയിരുന്നു വിമർശനം. ഏത് സീറ്റിൽ തോറ്റാലും കുഴപ്പമില്ല, അമ്പലപ്പുഴയിൽ തോൽക്കാതിരുന്നാൽ മതിയെന്ന് വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി. സിപിഐഎമ്മിൽ ആത്മവിമർശനമൊന്നുമില്ല. ഈ […]
Read more

എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പ്രതിഷേധം ആഹ്വാനം ചെയ്ത് എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ നടന്ന എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ എന്നിവർ അടക്കം 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും, 30000 രൂപ വില വരുന്ന പൊതുമുതൽ നശിപ്പിച്ചുവെന്നും, കെഎസ്‌യുക്കാർക്കെതിരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈ ഒടിഞ്ഞു. […]
Read more

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല, പലരും ചോദിച്ചു, വിരോധമില്ലെന്ന് പറഞ്ഞു- ജോയ് മാത്യു

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് നടൻ ജോയ് മാത്യു.’ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർ പലരും ചോദിച്ചു. വിരോധമൊന്നുമില്ലെന്ന് പറഞ്ഞു’,എന്നായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകൾ. ജോയ് മാത്യുവിന് പുറമേ, നടന്മാരായ ജഗദീഷ്, സലിംകുമാർ, മുൻ വൈസ് ചെയർമാൻ കൂടിയായ പ്രേംകുമാർ, സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതേസമയം, സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കാനില്ലെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു. ഭരണമാറ്റത്തിന് പിന്നാലെ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി […]
Read more

ദുബായിൽ ഇനി ജീവിതച്ചെലവേറും; ജൂൺ ഒന്ന് മുതൽ ടോളിന് നികുതി

ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സാലിക് ടോൾ ഗേറ്റ് ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. 2026 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും 5 ശതമാനം വാറ്റ് അധികമായി നൽകേണ്ടി വരും. ദുബായിലെ […]
Read more

ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ഇനി പുതിയ നിയമം

മസ്‌കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇളവ് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, നിശ്ചിത തീയതിക്ക് മുൻപായി എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരിക്കുകയോ ലൈസൻസ് നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് […]
Read more

കുവൈത്തിൽ ചൂട് കനക്കും; ജൂണിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ ചൂട് കനക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ജൂൺ മാസത്തിന്‍റെ തുടക്കത്തോടെ ഇത് 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രവചനം ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്‍റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘അൽ-ബവാരിഹ്’, ‘ബാരിഹ് അൽ-തുരയ്യ’ എന്നീ പ്രാദേശിക വരണ്ട കാറ്റിന്‍റെ സീസണുകൾ […]
Read more

Recent News