Author: Arya

ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനം. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു […]
Read more

വൃദ്ധന്റെ കൈയിൽ നാല് മണിക്കൂർ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്

ഭുവനേശ്വർ: പക്ഷാഘാതം വന്ന് കിടപ്പിലായ വൃദ്ധന്റെ ശരീരത്തിൽ നാല് മണിക്കൂറോളം ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്. ഒഡീഷയിലെ ബൗദ്ധ് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമത്തിലെ താമസക്കാരനായ കൃഷ്ണ ചന്ദ്ര സാഹു എന്ന വൃദ്ധനാണ് ഈ ഭീതിദമായ അവസ്ഥയെ അതിജീവിച്ചത്. സ്‌ട്രോക്ക് വന്ന് കിടപ്പിലായ ഇയാൾക്ക് ശരീരം പരിമിതമായ തോതിൽ മാത്രമേ അനക്കാൻ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം രാത്രി സാഹു ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. മുറിയിലെ ജനൽ തുറന്നിട്ടിരുന്നതിനാലാണ് പാമ്പ് ഉള്ളിൽ കടന്നതെന്നാണ് കരുതുന്നത്. കട്ടിലിലേക്ക് ഇഴഞ്ഞുകയറിയ […]
Read more

വെള്ളാപ്പള്ളിയുടെ അനുഗ്രഹം തേടി മന്ത്രി ബിന്ദു കൃഷ്ണ

കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹം തേടി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതിന്റെയും ഫോട്ടോ വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”സംസ്ഥാന വനിതാ-ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇന്ന് വെള്ളാപ്പള്ളി വസതിയിലെത്തി ദീർഘനേരം സൗഹൃദപരമായി ആശയവിനിമയം നടത്തി. സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളെ […]
Read more

തീർഥാടകർക്ക് മടങ്ങാൻ 6 എയർപോർട്ടുകളും സജ്ജം

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ തീർഥാടകരുടെ മടക്കയാത്രക്കായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ സജ്ജമായതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ വ്യക്തമാക്കി. ഹാജിമാർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് സുഗമമായും തടസ്സമില്ലാതെയും മടങ്ങുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആ​ദ്യ ഘട്ടത്തിൽ 6 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 60,000 സർവീസുകളിലായി 14 ലക്ഷം ഹാജിമാർ ഉൾപ്പെടെ ആകെ 95 ലക്ഷത്തിലധികം യാത്രക്കാരെയാണ് സൗദി സ്വീകരിച്ചത്. 86 എയർലൈനുകൾ ഈ സർവീസുകളുടെ ഭാഗമായി.
Read more

വിപണികളിൽ പരിശോധന ശക്തമാക്കി വാണിജ്യമന്ത്രാലയം

റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ പ്രവാചക നഗരിയായ മദീനയിലേക്ക് എത്തിത്തുടങ്ങിയ പശ്ചാത്തലത്തിൽ, വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം. തീർഥാടകർക്ക് ആവശ്യമായ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും ചൂഷണങ്ങളും തടയുന്നതിനുമായാണ് മന്ത്രാലയത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥർ വിപണികളിൽ പരിശോധന നടത്തുന്നത്. മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള സെൻട്രൽ ഏരിയ, മസ്ജിദുൽ ഖുബാ, മസ്ജിദുൽ ഖിബ്‌ലതൈൻ പരിസരങ്ങൾ, ഹറമൈൻ അതിവേഗ റെയിൽവേ സ്റ്റേഷൻ, പ്രധാന വിപണികളും വാണിജ്യ മാളുകളും, സ്വർണ, ആഭരണ വിപണികൾ, മസ്ജിദുന്നബവിയിലേക്കുള്ള പ്രധാന റോഡുകളിലെ […]
Read more

ഒമാനിൽ നാളെ മുതൽ 3 മാസത്തെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

മസ്കത്ത്: ഒമാനിൽ കടുത്ത വേനൽക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിലും നിർമാണ മേഖലകളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 31 ഞായറാഴ്ചയാണ് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വേനൽക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ, പുറംജോലികളിൽ ഏർപ്പെടുന്ന […]
Read more

സൗദിയയുടെ കൂടുതൽ വിമാനങ്ങൾ ഈ വർഷമെത്തും

റിയാദ്: സൗദിയുടെ ദേശീയ എയർലൈനായ സൗദിയ തങ്ങളുടെ വിമാനശേഖരം വൻതോതിൽ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം 12 പുതിയ അത്യാധുനിക വിമാനങ്ങൾ കൂടി കമ്പനി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ആഗോള വിമാന നിർമാതാക്കളായ എയർബസുമായി മുൻപ് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിമാനങ്ങൾ ലഭ്യമാക്കുന്നത്. പുതിയ എയർബസ് A321 നിയോ വിമാനങ്ങളിൽ 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 ഗസ്റ്റ് ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന പുത്തൻ സീറ്റുകളും അതിവേഗ ഇന്റർനെറ്റ് സൗകര്യവും […]
Read more

അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞതിന് പിന്നാലെ എംപിയേയും കൈയേറ്റം ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടർക്കഥയാകുന്നു. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ മുതിർന്ന പാർട്ടി എംപിയും ലോക്സഭാ പാർട്ടി ചീഫ് വിപ്പും കൂടിയായ കല്യാൺ ബാനർജിക്ക് നേരെയും ബിജെപി പ്രവർത്തകരുടെ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം മണ്ഡലത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാർട്ടി നേതാക്കളെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് ഹൂഗ്ലിയിലെ ചണ്ഡിതാലയിൽ ടിഎംസി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് […]
Read more

ഐപിഎൽ ഫൈനലിന് മുൻപ് മുന്നറിയിപ്പുമായി ശ്രീകാന്ത്

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും അഹമ്മദാബാദിൽ ഏറ്റുമുട്ടാനിരിക്കെ, ആർസിബിക്ക് നിർണ്ണായക മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കരുതെന്നും, അഥവാ കളിപ്പിച്ചാൽ തന്നെ ഒരോവർ പോലും ബൗളിങ് നൽകരുതെന്നും ശ്രീകാന്ത് യുട്യൂബ് വിഡിയോയില്‍ ആവശ്യപ്പെട്ടു. ഈ സീസണിൽ 1.5 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയ ഷെപ്പേർഡ് ബൗളിങ്ങിൽ കടുത്ത പരാജയമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഈ സീസണിൽ […]
Read more

കുട്ടികളുടെ സ്വപ്നലോകത്തെ വിസ്മയിപ്പിക്കാൻ ‘കരിമി

തിരുവനന്തപുരം: ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി. ആർദ്ര സതീഷ് നായികയാകുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാർ തരുവക്കോടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോർക്കുമ്പോൾ, വിസ്മയങ്ങളാൽ നിറഞ്ഞൊരു ഫാന്റസി ലോകമാണ് കരിമി സൃഷ്ടിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ട് കുട്ടികൾ തങ്ങളുടെ യഥാർത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതത്തിൽ […]
Read more

Recent News