Author: Arya

തീർഥാടകർ ഹജ്ജ് പൂർത്തിയാക്കി മദീനയിലേക്ക് തിരിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക അതിഥികളായെത്തിയ തീർഥാടകർ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്നും മദീനയിലേക്ക് തിരിച്ചു. ഇത്തവണ 104 രാജ്യങ്ങളിൽ നിന്നുള്ള 2,500 ഓളം വ്യക്തികളാണ് പ്രത്യേക അതിഥികളായി ഹജ്ജ് നിർവഹിച്ചത്. അറഫാ സംഗമം, മുസ്ദലിഫയിലെ രാപ്പാർക്കൽ, മിനായിലെ താമസം, ജംറകളിലെ കല്ലേറ് എന്നിവയ്ക്ക് ശേഷം വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കിയാണ് തീർഥാടക സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിനായി സൗദി മന്ത്രാലയം ഒരുക്കിയ മികച്ച ആസൂത്രണവും സാങ്കേതിക […]
Read more

ഹജ്ജിന് ശേഷം തീർഥാടകരെ വരവേൽക്കാനൊരുങ്ങി പ്രവാചക മസ്ജിദ്

മദീന: ഹജ്ജ് കർമങ്ങൾ പൂർത്തിയായതിന് പിന്നാലെ, മദീനയിലെ മസ്ജിദുന്നബവിയിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകരെ വരവേൽക്കാൻ സൗദി അറേബ്യ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇരു ഹറം കാര്യാലയങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മസ്ജിദിലും പരിസരങ്ങളിലും അത്യാധുനിക സേവന സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ പ്രവേശനവും പ്രാർത്ഥനയും ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രതയിലാണ്. വിപുലമായ ഈ തയാറെടുപ്പുകൾ തീർഥാടകർക്ക് കൂടുതൽ സുരക്ഷിതവും ആശ്വാസകരവുമായ അന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം തിരിച്ചിട്ടുള്ള 141 കവാടങ്ങൾ […]
Read more

സൗദിയിലെ മൊത്ത-ചില്ലറ വ്യാപാര വരുമാനത്തിൽ വൻ വളർച്ച

റിയാദ്: സൗദിയുടെ ആഭ്യന്തര വിപണിയിൽ മൊത്ത-ചില്ലറ വ്യാപാര മേഖലകൾക്ക് മികച്ച തുടക്കമാണ് ഈ വർഷത്തെ ആദ്യ പാദം സമ്മാനിച്ചത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്ത ചില്ലറ വ്യാപാര വരുമാന സൂചികയിൽ 7.3 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് വിപണിയിലെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. പ്രധാനമായും ഇ-കൊമേഴ്സ് അഥവാ ഓൺലൈൻ വ്യാപാര രംഗത്തെ കുതിപ്പും വാഹന വിപണിയിലെ മികച്ച വിൽപ്പനയുമാണ് ഈ നേട്ടത്തിന് പിന്നിലെ […]
Read more

യു.എ.ഇ ദിർഹത്തിന്റെ ചിഹ്നം ഇനി കീബോർഡുകളിലും ഫോണുകളിലും

ദുബൈ: യുഎഇ ദിർഹത്തെ സൂചിപ്പിക്കാൻ മെസേജുകൾ ടൈപ്പ് ചെയ്യുമ്പോൾ പോലും അക്കത്തിനൊപ്പം ദിർഹം എന്നോ AED എന്നോ എഴുതണം, എന്നാൽ ഇനി അത് വേണ്ട. പകരം ദിർഹത്തിന്റെ സ്വന്തം ചിഹ്നം കീബോർഡുകളിൽ ഉണ്ടാകും. എല്ലാ കീബോർഡ് ലേഔട്ടുകളിലും ‘6’ നമ്പർ കീയുമായി ബന്ധിപ്പിച്ചായിരിക്കും ചിഹ്നം ഉൾപ്പെടുത്തുക. ഡിജിറ്റൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുരീതികൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സംഘടനയാണ് അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണികോഡ് കൺസോർഷ്യം. നമ്മുടെ മൊബൈൽ കീബോർഡുകളിൽ ലഭിക്കുന്ന രൂപ, […]
Read more

പ്രവാസി മലയാളി ഫൗണ്ടേഷന് പുതിയ നേതൃത്വം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി 2026-2028 കാലഘട്ടത്തിലേക്കുള്ള ഭാരവാഹി നിർവാഹസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യാസിർ അലി കൊടുങ്ങല്ലൂർ (പ്രസിഡന്റ്), ബിനോയി മത്തായി കൊട്ടാരക്കര (ജനറൽ സെക്രട്ടറി), കെ ജെ അബ്ദുൽ റഷീദ് (ട്രഷറർ), ജി വേണുഗോപാൽ (കോഡിനേറ്റർ), സിയാദ് വർക്കല (ജീവകാരുണ്യ കൺവീനർ) എന്നിങ്ങനെയാണ് തിരഞ്ഞെടുത്തത്. ബിനു കെ തോമസ് (ഓഡിറ്റർ), സഫിർ അലി (മീഡിയ-പി ആർ ഒ ), റഫീഖ് വെട്ടിയാർ (ജോയിൻ കൺവീനർ […]
Read more

രാജ്യത്തെ സമ്പന്നനായ മുഖ്യമന്ത്രി?

കർണാടക : കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയായി അദ്ദേഹം മാറുമെന്ന് റിപ്പോർട്ട്. നിലവിൽ ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രഹബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. എന്നാൽ 1413 കോടി രൂയുടെ ആസ്തിയാണ് ഡികെ ശിവകുമാറിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയ്ക്ക് 648 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ളത് വിജയ്, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ മൂന്നാം സ്ഥാനത്തേക്ക് […]
Read more

പാലക്കാട് വിമാനത്താവളം വരും?

പാലക്കാട് : പാലക്കാട് വിമാനത്താവളം വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്രം സാധ്യതാ പഠനത്തിന് നിർദേശം നൽകി എന്ന് വികെ ശ്രീകണ്ഠൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. വ്യാവസായിക ഇടനാഴി പാലക്കാട് വരുന്നുണ്ട്. അന്തർദേശീയ കമ്പനികൾ ഇവിടെയുള്ള സ്മാർട്ട് സിറ്റിയിൽ എത്തും. അര ലക്ഷം പേർക്ക് ജോലി അവസരം ഒരുങ്ങുമെന്നും എംപി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കേരളത്തിൽ നാല് വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് വിമാനത്താവളങ്ങളുള്ളത്. പത്തനംതിട്ടയിലും വിമാനത്താവളം വരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് പാലക്കാട് […]
Read more

വി ഡിയുടെ കുട്ടിക്കാല ഓർമ്മകൾ

തിരുവനന്തപുരം : പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലേക്ക് ആദ്യമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കുന്ന ചടങ്ങിൽ, സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും വീട്ടിൽനിന്ന് ആരും തന്നെ അന്വേഷിച്ചു വിദ്യാലയത്തിൽ വന്നിട്ടില്ലെന്ന് വി.ഡി. സതീശൻ ഓർമ്മിച്ചു. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ […]
Read more

പറഞ്ഞ് കുടുക്കിലായി മന്ത്രി

തിരുവനന്തപുരം : വനിതാ-ശിശുവികസന വകുപ്പ്‌ മന്ത്രി ബിന്ദുകൃഷ്ണയ്ക്കു പറ്റിയ തെറ്റ്‌ തിരുത്തി വൈറൽ താരം ശങ്കു. കഴിഞ്ഞ ദിവസം കൊല്ലം പ്രസ്‌ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിനിടെ, അങ്കണവാടിയിൽ പുതിയ മെനു തുടങ്ങാൻ പ്രേരണയായ ത്രിജലിന്റെ വീഡിയോയെപ്പറ്റി പറയുന്ന കൂട്ടത്തിൽ, അന്ന് ബിർണാണി വേണമെന്നു പറഞ്ഞ കൊച്ചുമിടുക്കൻ, മഹിളാ കോൺഗ്രസ് സെക്രട്ടറി രാധാമണിച്ചേച്ചിയുടെ കൊച്ചുമോനാണെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വീഡിയോക്ക് പിന്നാലെ മറ്റൊരു വീഡിയോ കൂടി വൈറലായി. ഹായ് ഗയ്‌സ്, പുത്യ മന്ത്രിയാന്റി പറഞ്ഞു, ഞാൻ […]
Read more

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കൊച്ചി: ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പി.ഡബ്ല്യു.എൽ.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ […]
Read more

Recent News