തീർഥാടകർ ഹജ്ജ് പൂർത്തിയാക്കി മദീനയിലേക്ക് തിരിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക അതിഥികളായെത്തിയ തീർഥാടകർ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്നും മദീനയിലേക്ക് തിരിച്ചു. ഇത്തവണ 104 രാജ്യങ്ങളിൽ നിന്നുള്ള 2,500 ഓളം വ്യക്തികളാണ് പ്രത്യേക അതിഥികളായി ഹജ്ജ് നിർവഹിച്ചത്. അറഫാ സംഗമം, മുസ്ദലിഫയിലെ രാപ്പാർക്കൽ, മിനായിലെ താമസം, ജംറകളിലെ കല്ലേറ് എന്നിവയ്ക്ക് ശേഷം വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കിയാണ് തീർഥാടക സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിനായി സൗദി മന്ത്രാലയം ഒരുക്കിയ മികച്ച ആസൂത്രണവും സാങ്കേതിക സൗകര്യങ്ങളും തീർഥാടകർക്ക് വലിയ തോതിൽ തുണയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *