റൂമിലെ എസി പരിശോധിക്കണമെന്ന് യുഎഇയിലെ വിദഗ്ധർ
ദുബൈ: താപനില ഉയരുന്ന സാഹചര്യത്തിൽ എസി ഉപയോഗം വർധിക്കുന്നതിനാൽ അവ പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ധർ. കൃത്യമായി വൃത്തിയാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ടില്ലെങ്കിൽ മലിന വായു പുറത്തുവരാനും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനും ഇടയുണ്ടെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെയുള്ള തുമ്മൽ, തലവേദന, തൊണ്ടയിലെ അസ്വസ്ഥത തുടങ്ങിയവ പൊടിയോ കാലാവസ്ഥാ വ്യതിയാനമോ മൂലമാണെന്നാണ് പലപ്പോഴും പറയാറുള്ളത്. എന്നാൽ എസി വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്താതിരിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എസി സംവിധാനങ്ങളിലെ വൃത്തിയില്ലായ്മ ചുമ, അലർജി, […]
Read more

