Author: Arya

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിൽ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ പെൺ കടുവയാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്. ഉദ്ദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിൽ […]
Read more

കാർ ടി-സെൽ തെറാപ്പിയിലൂടെ രോഗമുക്തനായെന്ന് നടൻ സാം നീൽ

ഡൽഹി: വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോഗമുക്തനായെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് നടൻ സാം നീൽ. അഞ്ചുവർഷത്തോളം നീണ്ട രക്താർബുദ പോരാട്ടത്തിനൊടുവിൽ താൻ രോഗത്തെ അതിജീവിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ‘ജുറാസിക് പാർക്’ താരം കൂടിയായ സാം. കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും സാം വ്യക്തമാക്കി. ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദമാണ് സാമിനെ ബാധിച്ചത്. വർഷങ്ങളോളം കീമോതെറാപ്പിയിലൂടെ കടന്നുപോയെങ്കിലും പിന്നീട് കീമോ ഫലം കാണാതെവന്നതോടെയാണ് സാം […]
Read more

കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(6), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശ്ശേരി കുടുക്കില്‍ഉമ്മാരം സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. […]
Read more

യുഎസിൽ ട്രംപിനെതിരെ ജനവികാരം, സർവ്വേ ഫലം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സർവ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടൺ പോസ്റ്റ് – എബിസി- ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകൾ ട്രംപിൻ്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ ഇറാൻ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്‌നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്സ് […]
Read more

മഞ്ഞൾ സപ്ലിമെന്റ് കഴിച്ച് കരൾ തകരാറിലായി, 57കാരി ആശുപത്രിയില്‍

ഡൽഹി: വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞൾ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞളിലെ ‘കുർകുമിൻ’ എന്ന ഘടകം അമിതമായ അളവിൽ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ […]
Read more

രാജ്യത്തെ നാലിലൊന്ന് കുട്ടിക്ക് അമിതവണ്ണം

ഡൽഹി: രാജ്യത്തെ കുട്ടികൾക്കിടയിൽ അമിതവണ്ണം ആശങ്കാജനകമായവിധം കൂടുന്നുവെന്ന് പഠനം. ഇന്ത്യയിലെ നാലിൽ ഒരു കുട്ടി അമിതവണ്ണം മൂലം വലയുന്നുവെന്നാണ് പഠനം പറയുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനാരോഗ്യകരമായ ആഹാരശീലം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവയാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. 125 പഠനങ്ങളിൽ നിന്നു ശേഖരിച്ച വിവരം പ്രകാരം ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ 6.97ശതമാനം അമിതവണ്ണത്താൽ വലയുന്നവരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലയിലാണ് ഉയർന്ന നിരക്ക്. 8.58 ശതമാനമാണ് ഇവിടുത്തെ […]
Read more

കുവൈത്തിലെ റെസ്റ്റോറന്റുകളിൽ വിദേശമാതൃകയുമായി മുനിസിപ്പൽ കൗൺസിൽ

കുവൈത്ത് : റെസ്റ്റോറന്റുകളിലും കഫേകളിലും നൽകുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വിപുലമായ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ. ആരോഗ്യ അവബോധം വർധിച്ച സാഹചര്യത്തിൽ മെനു കാർഡുകളിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പൽ കൗൺസിൽ അം​ഗം ഫഹദ് അൽ അബ്ദുൽ ജാദിറാണ് പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, സൗദിയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സ്വീകരിച്ച പ്രമുഖ അന്താരാഷ്ട്ര രീതികളെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശങ്ങൾ […]
Read more

2024 നവംബറിന് മുമ്പുള്ള ഗതാഗത നിയമലംഘനങ്ങളിൽ അപ്പീൽ നൽകാം

റിയാദ്: 2024 നവംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ഇതുവരെ പിഴ അടയ്ക്കാത്ത ഗതാഗത നിയമലംഘനങ്ങളിൽ അപ്പീൽ നൽകാൻ അവസരമൊരുക്കി സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇന്ന് മുതൽ ആരംഭിക്കുന്ന 60 ദിവസത്തെ സമയപരിധിക്കുള്ളിൽ ഗുണഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ സമർപ്പിക്കാവുന്നതാണ്. എല്ലാ അപേക്ഷകളും കൃത്യമായ വെരിഫിക്കേഷന് ശേഷമായിരിക്കും പരിഗണിക്കുക. നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെ പരാതിപ്പെടാനുള്ള അവകാശം ഗുണഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. പരാതികൾ അതോറിറ്റിയുടെ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി മാത്രമേ സമർപ്പിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട […]
Read more

‘വാഴ 2 ‘ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

കൊച്ചി : നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ആഗോള തലത്തിൽ 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 8 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, […]
Read more

‘പേട്രിയറ്റ്’ കണ്ട് തരുണ്‍ മൂര്‍ത്തി

കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ അടക്കം നീളുന്ന താരനിരയും. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ ഇതുവരെ എത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇത്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ചിത്രം ആദ്യ ദിവസം […]
Read more

Recent News