ശമ്പള പരിഷ്‌കരണം: വൻ വർധന പ്രതീക്ഷിച്ച് ജീവനക്കാർ

ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർ ഇത്തവണ ശമ്പളത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നതെങ്കിലും മിതമായ പരിഷ്‌കാരമായിരിക്കും വരുത്തുകയെന്ന് റിപ്പോർട്ടുകൾ. ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആയി ഉയർത്തണമെന്നും ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നുമുള്ള തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങൾ സർക്കാർ അതേപടി അംഗീകരിച്ചേക്കില്ല. സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാരുകൾക്ക് മേലുണ്ടായേക്കാവുന്ന സമ്മർദവും കണക്കിലെടുത്ത് മിതമായ ഫോർമുലയാകും സ്വീകരിക്കുക.

എട്ടാം ശമ്പള കമ്മീഷന് തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച നിർദേശങ്ങൾ താഴെ പറയുന്നവയാണ്: ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആയി ഉയർത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വാങ്ങൽ ശേഷിയിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ ഇത്തരത്തിലുള്ള വർധന അനിവാര്യമാണെന്ന് യൂണിയനുകൾ വാദിക്കുന്നു. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോട് ലയിപ്പിക്കുക എന്ന നിർദേശവും പരിഗണയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *