Author: Arya

പെർമിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 4 പേർ പിടിയിൽ

ജിദ്ദ: ഹജ്ജ് നിയമങ്ങൾ ലംഘിച്ച് അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാ സേന പിടികൂടി. രണ്ട് യമൻ സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു സൗദി പൗരൻ എന്നിവരാണ് പിടിയിലായത്. ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട നിയമങ്ങളും മാർ​ഗനിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. ഹജ്ജ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ […]
Read more

സൈബർ ആക്രമണങ്ങളെ നേരിടാൻ എ.ഐ സൈബർ ഫാക്ടറിയുമായി യുഎഇ

ദുബൈ: വർധിച്ചുവരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സൈബർ ഫാക്ടറി’ക്ക് യുഎഇ ദേശീയ സൈബർ സെക്യൂരിറ്റി കൗൺസിൽ രൂപം നൽകി. രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സി.പി.എക്‌സ് ഹോൾഡിങ്ങുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ആക്രമണങ്ങളെ മുൻകൂട്ടി കണ്ടെത്താനും അതിവേഗം പ്രതികരിക്കാനുമുള്ള രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ പ്രതിദിനം നേരിടുന്നത് എട്ട് ലക്ഷത്തിലധികം സൈബർ ആക്രമണങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരവും ഇതോടൊപ്പം സൈബർ സെക്യൂരിറ്റി […]
Read more

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ച തീയതിയിൽ തന്നെ പ്രഖ്യാപിക്കും. ഈ മാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെത്തുടർന്ന് ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, നിശ്ചയിച്ച കലണ്ടർ പ്രകാരം മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഫലപ്രഖ്യാപന തീയതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി നടത്തിയ ആശയവിനിമയത്തിലാണ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തിൽ ഫലപ്രഖ്യാപന ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇതോടെ നീങ്ങിയിരിക്കുകയാണ്. താൽക്കാലിക […]
Read more

സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇ : യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മെയ് 25 തിങ്കൾ മുതൽ 29 വെള്ളി വരെയാണ് അവധി. സ്വകാര്യ മേഖലയ്ക്കുള്ള അവധി ഉടനെ പ്രഖ്യാപിക്കും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം 25 മുതൽ 29 വരെയാണ് അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 9 ദിവസം വരെ നീളുന്ന അവധി ലഭിക്കും. മേയ് 23 ന് തുടങ്ങുന്ന അവധിക്ക് ശേഷം […]
Read more

ഇതിലും ഭേദം CPMൽ ലയിക്കുന്നത്

കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം. കഴിഞ്ഞ സമ്മേളനത്തിൽ രൂപവത്‌കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം എന്തിനാണെന്ന് മുതിർന്ന നേതാവ് ചോദിച്ചു. പാർട്ടിയിൽ തിരുത്തൽ തുടങ്ങേണ്ടത് താഴെ ഘടകത്തിൽനിന്നല്ല മുകളിൽനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പാർട്ടി സി.പി.എമ്മിൽ ലയിക്കുന്നതാണ്‌ നല്ലതെന്ന് മുതിർന്ന നേതാവ് പറഞ്ഞപ്പോൾ മറ്റുള്ളവർ മിണ്ടാതിരുന്നു. ജില്ലാ നേതൃത്വവുമായി അടുപ്പംപുലർത്തുന്ന കിഴക്കൻമേഖലയിലുള്ള കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് വിശകലനം എന്ന അജൻഡ ഉൾപ്പെടുത്താതെ മെമ്പർഷിപ്പ് […]
Read more

നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു

നളന്ദ: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12-കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു . അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം കുമാർ എന്ന 12 വയസുകാരനാണ് ജീവൻ നഷ്ടപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച്; സംഭവം നടന്ന ദിവസം വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാമരത്തിൽനിന്നും ഒരു നാരങ്ങ താഴെ വീണു. കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ നാരങ്ങ എടുത്തുവെന്ന് ദൃക്‌സാക്ഷികൾ […]
Read more

രാഹുൽ ചോദിച്ചതും, നേതാക്കൾ പറഞ്ഞതും

ഡൽഹി : മുൻ കെ.പി.സി.സി. അധ്യക്ഷൻമാരെയും വർക്കിങ് പ്രസിഡന്റുമാരെയും വിളിച്ചുവരുത്തി ഡൽഹിയിൽ നടത്തിയ ചർച്ചയിലൂടെ, മുഖ്യമന്ത്രി തീരുമാനത്തിന് പൊതുസ്വീകാര്യത നേടാൻ കളമൊരുക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ യഥാർഥരാഷ്ട്രീയ സാഹചര്യവും കാര്യങ്ങൾ സുഗമമാക്കാൻ എന്തുചെയ്യണം എന്നുമാണ് രാഹുൽ ചോദിച്ചത്. മുഖ്യമന്ത്രിപദത്തിലേക്ക് ആരെ നിർദേശിക്കുന്നുവെന്ന് നേതാക്കളോടു ചോദിച്ചില്ല. ഓരോരുത്തരോടും നേരിട്ട് നടത്തിയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിപദത്തിലേക്ക് ആരാണ് അനുയോജ്യൻ എന്ന കാഴ്ചപ്പാട് നേതാക്കൾ വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് എല്ലാവരും ചർച്ചയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് […]
Read more

ബെന്നി ബഹനാനെ തടഞ്ഞ് വി ഡി അനുകൂലികൾ

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൽ എം.പി.യെ തടയുന്ന സാഹചര്യമുണ്ടായി. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എം.പി.യെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എം.പി.യുടെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ […]
Read more

വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച എംഎൽഎയെ പുറത്താക്കി AMMK

ചെന്നൈ: നിയമസഭയിൽ വിജയ്ക്കും ടിവികെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ച എഎംഎംകെ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കി. മന്നാർഗുഡിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. കാമരാജിനെയാണ് എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. വിജയ്‌യെ പിന്തുണച്ച് എസ്. കാമരാജ് നിയമസഭയിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് നടപടി. ചൊവ്വാഴ്ച നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെയാണ് കാമരാജ് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ വിജയ്‌യെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ വിജയ്‌യെ വിശ്വസിച്ചിരിക്കുന്നു. താനും വിജയ്‌യെ വിശ്വസിക്കുന്നു. വിജയ്‌യെയും […]
Read more

ദേശീയപാതയുടെ സുരക്ഷാഭിത്തിയിൽ വിള്ളൽ

കാസർകോട്: കാസർകോട്ട് മട്ടലായിയിൽ ദേശീയപാതാ നിർമാണം നടത്തിയതിൽ നിർമാണക്കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സുരക്ഷാ ഭിത്തിയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് കാഞ്ഞങ്ങാട് ആർഡിഒ പരിശോധന നടത്തി. മേഘ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് എൻജിനിയറിങ് കമ്പനിയാണ് ദേശീയപാത നീലേശ്വരം-തളിപ്പറമ്പ് റീച്ചിന്റെ കരാറുകാർ. കഴിഞ്ഞ ഞായറാഴ്ചയാണ് പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപത്തായി 50 മീറ്റർ നീളത്തിൽ വിള്ളൽ വീണതായി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയുണ്ടായ മഴയെത്തുടർന്നാണ് പലയിടങ്ങളിലായി വിള്ളലുണ്ടായത്. സുരക്ഷാ ഭിത്തിയിലടക്കം വിള്ളലുണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. വിള്ളൽ കാണാതിരിക്കാനായി ഷീറ്റ് കെട്ടി […]
Read more

Recent News