Author: Arya

കെഎസ്‍ആര്‍ടിസിയില്‍ എനിക്ക് സൗജന്യം വേണ്ട, പകുതി നിരക്ക് മതി’

കൊച്ചി : യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്‍കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരവുമായ ജാസി. തമാശരൂപേണയായിരുന്നു ജാസിയുടെ പ്രതികരണം. ”സർജറി ചെയ്ത വ്യക്തിയാണ് ഞാൻ. അപ്പോ ആളുകൾ ചോദിക്കും, നീ ഫുൾ സർജറി ചെയ്തോ എന്ന്. എന്നാൽ എനിക്ക് […]
Read more

ഒഐസിസി തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ സാം കോട്ടയത്തിന് പുരസ്‌കാരം

റിയാദ്: കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ സാം വി സാബു കോട്ടയം വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. 140 നിയോജക മണ്ഡലങ്ങളിൽ 102/35/03 എന്നിങ്ങനെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ചുകൊണ്ടാണ് സാം കോട്ടയം പുരസ്കാരത്തിനു അർഹനായത്. വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഒഐസിസി സെൻട്രൽ കമ്മറ്റി നടത്തിയ തെരഞ്ഞെടുപ്പ് ആഘോഷ പരിപാടിയിൽ വെച്ചു വിജയിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കരയും കോട്ടയം ജില്ലാ […]
Read more

തീർഥാടകരെ കാത്ത് മദീനയിലെ മീഖാത്ത് ദുൽ-ഹുലൈഫ

ജിദ്ദ: ഹജ്ജ് – ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മദീനയിലെ മീഖാത്ത് ദി അൽ ഹുലൈഫ പള്ളിയിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. പള്ളിയുടെ ഉൾക്കൊള്ളാനുള്ള ശേഷി 5,000 പേരിൽ നിന്ന് 15,000 പേർക്കായി ഉയർത്തിയിട്ടുണ്ട്. പള്ളിക്കുള്ളിലെ 2,400 ചതുരശ്ര മീറ്ററിലധികം വരുന്ന ഭാഗത്ത് പുതിയ കാർപെറ്റുകൾ വിരിച്ചു. പുതിയ ഡിജിറ്റൽ ഓഡിയോ സിസ്റ്റവും 190 ലധികം സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 24 ലധികം പുതിയ പാതകളും പ്രധാന ഇടനാഴികളും നിർമിച്ചു. പരിസര പ്രദേശങ്ങളിൽ […]
Read more

നിലമേൽ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

നിലമേൽ: കൊല്ലം നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്, ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു. പത്തനംതിട്ട പന്തളം സ്വദേശികളാണ് ഇരുവരും. ഇന്നലെ രാത്രിയാണ് രണ്ട് ജീവനെടുത്ത ദാരുണമായ അപകടം സംഭവിച്ചത്. അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടർ അതേ ദിശയിൽ നിന്നും എത്തിയ കാർ […]
Read more

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്

കൊൽക്കത്ത: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധം ഉയർന്നത് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നതായിരുന്നു. വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വയനാട് ഡി സി സി ഓഫീസിന് സമീപത്ത് പോസ്റ്റർ ഒട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3:00 മണിക്കാണെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ […]
Read more

അപൂർവനേട്ടവുമായി സർക്കാർ ഡോക്ടർ

തിരുവനന്തപുരം: സർക്കാർ ആരോഗ്യരംഗത്ത് അപൂർവനേട്ടം കൈവരിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. എം.ജെ.സുരേഷ്‌കുമാർ. ഓർത്തോപീഡിക് സർജനായ ഇദ്ദേഹം ഇതുവരെ പൂർത്തിയാക്കിയത് 1100 മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ. ഇതിൽ തൊണ്ണൂറ് ശതമാനവും പാവപ്പെട്ടവർക്കാണെന്നത് മറ്റൊരു പ്രത്യേകത. ചികിത്സച്ചെലവില്ലാത്ത കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ രണ്ടുമുതൽ നാലുലക്ഷം രൂപവരെ ചെലവാകുന്ന സ്ഥാനത്താണിത്. ഇതെല്ലാം രഹസ്യമാക്കി വെക്കാനാഗ്രഹിച്ച ഇദ്ദേഹത്തിന്റെ സേവനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഡോക്ടേഴ്‌സ് ദിനത്തിൽ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ […]
Read more

ഖോർഫക്കാനിലെ നഴ്സറി പദ്ധതി പൂർത്തിയാക്കി

ഷാർജ : ഖോർഫക്കാനിലെ അൽ ലുലുയ്യ പ്രദേശത്തെ നഴ്സറി പദ്ധതി പൂർത്തിയാക്കി. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. 2350 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിൽ 200 കുട്ടികളെ ഉൾക്കൊള്ളാനാകും. ചെറിയ കുട്ടികൾക്ക് കളിച്ചും പഠിച്ചും വളരാൻ അനുയോജ്യമായ രീതിയിലാണ് സൗകര്യം രൂപകല്പന ചെയ്തത്. ക്ലാസ് മുറികൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, സ്വീകരണ മുറി, ശുചിമുറി, […]
Read more

അൻസിബ ഹസൻ അമ്മയിൽനിന്ന് രാജിവെച്ചു

കൊച്ചി : മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവർ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും അവർ പ്രതികരിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അവർ വ്യക്തമാക്കി. തൊഴിൽപരമായ തിരക്കുകൾ […]
Read more

പാലക്കാട്ടെ ക്ഷേത്രോത്സവത്തിന്‌ കെനിഷയുടെ മലയാളം പാട്ട്

പാലക്കാട് : പാലക്കാട് പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനിഷ ഫ്രാൻസിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്ത് നടൻ രവി മോഹൻ. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു രവി മോഹനും കെനിഷയും. ക്ഷേത്രം നൽകുന്ന ദേവിരത്‌ന പുരസ്‌കാരം ഇത്തവണ രവി മോഹനാണ് സമ്മാനിച്ചത്. പാട്ട് പാടിയും ഡാൻസ് ചെയ്തും ഉത്സവത്തിന്റെ ഭാഗമായ ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെനിഷയും രവി മോഹനും ചേർന്ന്’കൺമണി അൻപോട് കാതലൻ’ എന്ന ഗാനമാണ് ആലപിച്ചത്. വാഴ സിനിമയിലെ ‘ഹേയ് ബനാന’ എന്ന […]
Read more

മിന്നും ഫോമിലുള്ള കൊല്‍ക്കത്തക്കെതിരെ റായ്പൂരില്‍ ഇറങ്ങുമ്പോള്‍ ആര്‍സിബിക്ക് ചങ്കിടിപ്പ്

റായ്പൂർ: ഐപിഎല്ലിന്‍റെ ലീഗ് ഘട്ടം അവസാനത്തോടടുക്കുമ്പോൾ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. റായ്പൂരില്‍ വൈകിട്ട് 7.30നാണ് മത്സരം. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുടെ പകിട്ടുമായി എത്തുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നാണ് ആര്‍സിബി ആരാധകരുടെ ആശങ്ക. 14 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതുള്ള ആർസിബിക്ക് ഈ മത്സരത്തിലെ വിജയം പ്ലേ ഓഫ് ബെർത്ത് ഏതാണ്ട് ഉറപ്പാക്കും. എന്നാൽ സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യത […]
Read more

Recent News