Author: Arya

മുസ്ലിം ലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി

കോഴിക്കോട്: മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുല്ല എന്നിവരാണ് പരിഗണനയിൽ. ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് […]
Read more

മലയാളി ഹാജിമാരും മക്കയിലെത്തി

ജിദ്ദ; ഹജ്ജിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം മലയാളി ഹാജിമാരും മക്കയിലെത്തി. കോഴിക്കോടുനിന്നുള്ള തീർഥാടകരുടെ വരവ് ഇന്ന് മുതൽ ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിൽ എത്തിയിട്ടുണ്ട്. കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഹാജിമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ മക്കയിൽ എത്തിയത്. ഇന്ന് മുതൽ കോഴിക്കോടുനിന്നുള്ള ആദ്യ സംഘം തീർഥാടകരും എത്തി. ആദ്യ വിമാനം ഇന്ന് പുലർച്ചെ 4 മണിക്കാണ് ജിദ്ദ ഹജ്ജ് ടെമിനലിലാണ് എത്തിയത്. രാവിലെ ആറുമണിക്ക് കോഴിക്കോടുനിന്നുള്ള രണ്ടാമത്തെ വിമാനവും ജിദ്ദയിലെത്തി.145 […]
Read more

സ്വകാര്യബസ്സും ടിപ്പറും കൂട്ടിയിടിച്ചു

പത്തനംതിട്ട: തിരുവല്ല – കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്ക്. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർദിശയിൽനിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ ക്യാബിനിൽ ഡ്രൈവർ സന്ദീപ് കുടുങ്ങിപ്പോയിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ […]
Read more

ദുബായിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒരു മരണം

ദുബായ് : അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികളുടെ ബസിൽ ട്രക്കിടിച്ച് ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. എമിറേറ്റ്‌സ് റോഡ് ദിശയിലേക്കുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്. സാങ്കേതികത്തകരാർ കാരണം ബസ് നടുറോഡിൽ നിർത്തിയതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ട്രക്ക് ഡ്രൈവർ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതിൽ […]
Read more

കോവിഡ് ; 22.1 ദശലക്ഷത്തിലധികം മരണങ്ങളുണ്ടായി

ഡൽഹി : കോവിഡ് മരണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന. 2020-നും 2023-നും ഇടയിൽ കോവിഡും അനുബന്ധപ്രശ്നങ്ങളും മൂലം ലോകമെമ്പാടും ഏകദേശം 22.1 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാമാരി കാലയളവിലെ മരണങ്ങൾ സംബന്ധിച്ച് രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഏകദേശം 70 ലക്ഷം മരണങ്ങൾ മാത്രമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്കൊപ്പം മഹാമാരിയുമായി പരോക്ഷമായി ബന്ധപ്പെട്ട മരണങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതുകൊണ്ടും വൈദ്യസഹായം […]
Read more

കുവൈറ്റിൽ അനധികൃത ഭക്ഷണശാലയിൽ റെയ്ഡ്

കുവൈറ്റ് : ഫർവാനിയ ഗവർണറേറ്റിലെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത അടുക്കള കുവൈറ്റ് പൊതുഭക്ഷണ അതോറിറ്റിയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിൽ കണ്ടെത്തി. ആവശ്യമായ ആരോഗ്യാനുമതികളോ ലൈസൻസോ ഇല്ലാതെയാണ് ഈ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നടന്നിരുന്നത്. ഫർവാനിയ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ-ദൈഹാനിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരും സൂപ്പർവൈസർമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ 250 കിലോഗ്രാമിലധികം ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. […]
Read more

ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു

റിയാദ്: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക, മേലേകോടശ്ശേരി ‘ലവ് ഡെയ്‌ലി’ൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇവർ, മദീന സന്ദർശനത്തിനിടെയാണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ്: പാത്തുമ്മ. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.
Read more

റണ്‍വേട്ടയില്‍ സഞ്ജുവും കിഷനും ആദ്യ പത്തില്‍ നിന്ന് പുറത്ത്

ധരംശാല: ഐപിഎൽ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷനും ആദ്യ 10ല്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മിന്നിയ പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗും കൂപ്പര്‍ കൊണോലിയും മുംബൈ ഓപ്പണര്‍ റിയാൻ റിക്കിള്‍ടണും ആദ്യ പത്തിലെത്തി. ടോപ് ഫൈവില്‍ മാറ്റങ്ങളൊന്നും സംഭവിക്കാതിരുന്നപ്പോള്‍ അവസാന അഞ്ചിലാണ് മാറ്റങ്ങളുണ്ടായത്. മുംബൈക്കെതിരെ 32 പന്തില്‍ 57 റണ്‍സടിച്ച് തിളങ്ങിയ പ്രഭ്‌സിമ്രാന്‍ സിംഗ് 12 […]
Read more

ആരാധകര്‍ക്ക് ഇന്നലെ നിരാശ, ‘കറുപ്പി’ല്‍ പ്രഖ്യാപനവുമായി സൂര്യ

കൊച്ചി : തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. എന്നാല്‍ ബോക്സ് ഓഫീസ് സമീപകാലത്ത് അങ്ങനെ കടാക്ഷിക്കാത്ത താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വീണ്ടും എത്താറുണ്ട്. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ നിര്‍മ്മാതാക്കളുടെ ചില സാമ്പത്തിക ബാധ്യതകള്‍ കാരണം ചിത്രത്തിന്‍റെ റിലീസ് ഇന്നലെ മുടങ്ങി. ആരാധകരെ വലിയ നിരാശയിലാക്കിയ കാര്യം കൂടിയായിരുന്നു ഇത്. […]
Read more

സൗഹൃദം പുതുക്കാൻ നരേന്ദ്ര മോദി അബുദാബിയിലേക്ക്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള അടുത്ത ബന്ധം വിളിച്ചോതുന്ന സന്ദർശനത്തിനാണ് അബുദാബി വേദിയാകുന്നത്. അഞ്ചു രാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായുള്ള മോദിയുടെ യാത്രയിലെ ആദ്യ രാജ്യമാണ് […]
Read more

Recent News