Author: Arya

ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിർദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നൽകി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടർന്ന് വി.ഡി. സതീശൻ നടത്തിയ യാത്രകളിൽ […]
Read more

വിങ്ങി പൊട്ടി വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. കണ്ണുകലങ്ങി വികാരനിർഭരനായിട്ടാണ് അദ്ദേഹം ജി കാർത്തികേയന്റെ ഭാര്യ എംടി സുലേഖയുമായി സംസാരിച്ചത്. ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽ തുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും സതീശൻ പറഞ്ഞു. ജി.കെ. കണ്ടെത്തിയ ആ മിടുക്കനായ വ്യക്തി ഇന്ന് വലിയ ഉയരങ്ങളിൽ എത്തിയതിൽ അദ്ദേഹത്തിന്റെ പത്നി ഡോ. എം.ടി. സുലേഖ സന്തോഷം പ്രകടിപ്പിച്ചു. […]
Read more

കാസർകോട്ടും കോഴിക്കോടും മഹിളാമോർച്ചയുടെ പ്രതിഷേധം

കാസർകോട്: സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു. കാസർകോട് ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ സമരം തുടരുന്നതായാണ് റിപ്പോർട്ട്. ജില്ലാ നേതാക്കളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ […]
Read more

പിണറായുടെ മന്ത്രക്കാർക്കും ധാർഷ്ട്യമായിരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‌ മാത്രമല്ല, ഇടതുഭരണത്തിലെ മന്ത്രിമാർക്കും ധാർഷ്ട്യമായിരുന്നുവെന്ന് എൻ.സി.പി. സംസ്ഥാന ഭാരവാഹിയോഗത്തിൽ കുറ്റപ്പെടുത്തൽ. പല മന്ത്രിമാരും ധാർഷ്ട്യത്തോടെയാണ് ജനങ്ങളോട് ഇടപെട്ടത്. പാർട്ടിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനോട് വീണ്ടും മത്സരിക്കരുതെന്ന് കോഴിക്കോട്ടെ പാർട്ടി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. അദ്ദേഹം സ്വയം മാറിനിൽക്കേണ്ടതായിരുന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. എലത്തൂരിൽ പരാജയപ്പെടുമെന്ന വിവരങ്ങൾ മറ്റുമേഖലകളിൽനിന്ന് കിട്ടിയിരുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയതായും ശശീന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തിയ പരാമർശങ്ങൾ തിരുത്തുന്നതിനുള്ള ഒരു നീക്കവും നേതാക്കളിൽനിന്ന് ഉണ്ടായില്ല. ഇത് […]
Read more

വിഡി സതീശന്റെ ശമ്പളം ഇരട്ടിയാകും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ തിങ്കളാഴ്ച ചുമതലയേൽക്കും. കോൺഗ്രസ് ഹൈക്കമാന്റ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു. കെസ വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തിൽ ചർച്ച നീണ്ടതോടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പതിനൊന്നാം ദിവസമാണ് തീരുമാനം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയായി വിഡി സതീശൻ എത്തുന്നതോടെ എംഎൽഎ എന്ന നിലയിൽ കിട്ടിയിരുന്നതിനേക്കാൾ ഇരട്ടിയിൽ അധികം ശമ്പളമാണ് ഇനി ലഭിക്കുക . എംഎൽഎമാരെക്കാൾ ശമ്പളം മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കിട്ടും. ഇതിനേക്കാൾ […]
Read more

നാണമില്ലാത്ത കോൺഗ്രസാണ് ഇത്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിച്ചതിൽ ബിജെപിയുടെ പ്രചാരണം കൂടുതൽ ശക്തമാക്കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലീഗ്, ജമാ അത്തെ സ്വാധീനമാണ് മുഖ്യമന്ത്രി തീരുമാനത്തിന് പിന്നിലെന്നാണ് ബിജെപി സംസ്ഥാന ഘടകം ആരോപിക്കുന്നത്. അത് ആവർത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ. 11 ദിവസത്തെ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള UDF കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഒരു പാർട്ടിക്ക് സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ കാര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ […]
Read more

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

കൊച്ചി: പ്രശസ്ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുൻ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “റാപോ23” പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ […]
Read more

ലീഗിന് അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: വി.ഡി. സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനിയുള്ള ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺ​ഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. […]
Read more

ആർത്തവ വേദന നിസ്സാരമാക്കരുത്

ഡൽഹി : പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ആഹാരരീതിയും ഹോർമോൺ അസന്തുലിതാവസ്ഥയും വ്യായാമക്കുറവുമൊക്കെ പിസിഒഎസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പലപ്പോഴും ഭാരം കൂടുന്നതും ആർത്തവ തകരാറുകളും മുഖക്കുരുവുമൊക്കെ മാത്രമാണ് പിസിഒഎസിന്റെ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കുന്നവരുണ്ട്. ഇപ്പോഴിതാ പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതൽ ഗൗരവമുള്ളതാക്കാൻ പിഎംഒസ് അഥവാ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്ന് ഈ അവസ്ഥ അറിയപ്പെടണമെന്ന് പറയുകയാണ് ഗവേഷകർ. ഇതുസംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ട് ദി […]
Read more

വിസികെ-AIADMK സർക്കാരിന് DMK പദ്ധതിയിട്ടിരുന്നു

ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്കെതിരേ വൻ വെളിപ്പെടുത്തലുമായി പാർട്ടിയിലെ വിമതപക്ഷ നേതാവ് സി.വി. ഷൺമുഖം. തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപവത്കരിക്കാനാവശ്യമായ പിന്തുണയില്ലാതിരുന്ന സാഹചര്യത്തിൽ ഡിഎംകെ ഒരു പദ്ധതി മുന്നോട്ടുവെച്ചിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളത്തിൽ അവകാശപ്പെട്ടു. വിസികെയുടെ അധ്യക്ഷൻ തോൽ തിരുമാളവനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടും എഐഡിഎംകെ അംഗങ്ങൾ ഉൾപ്പെട്ട കാബിനറ്റും ചേർന്ന സർക്കാരിനെ ഡിഎംകെ പുറമേനിന്ന് പിന്തുണയ്ക്കാൻ തയ്യാറായിരുന്നു. എന്നാൽ, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഡിഎംകെയുടെ പദ്ധതിയെ എടപ്പാടി തള്ളിക്കളയുകയായിരുന്നെന്ന് ഷൺമുഖം ആരോപിക്കുകയുണ്ടായി. […]
Read more

Recent News