Author: Arya

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി

കുവൈത്ത്: 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അമേരിക്ക അനുമതി നൽകി. 2.5 ബില്യൺ ഡോളർ വിലവരുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റം വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വെള്ളിയാഴ്ചയാണ് അനുമതി നൽകിയത്. അതോടൊപ്പം ഖത്തറിന് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കുന്നതിനും അനുമതി […]
Read more

അങ്കം അട്ടഹാസം’ മേയ് 8ന് റിലീസ്

കൊച്ചി: ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8ന് തിയേറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലറായ അങ്കം അട്ടഹാസത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത്ത് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായനും നിർമ്മാതാവ് […]
Read more

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

എറണാകുളം: എറണാകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. സി പി എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സി പി ഐയിൽ ചേർന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഷാജുവിനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ദീർഘകാലമായി സി പി എമ്മും ഷാജു ജേക്കബിനുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി […]
Read more

തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കാൻ മിനായിൽ വിപുലമായ സജ്ജീകരണങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായി 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 35 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന 45,000 കൂടാരങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ നീക്കത്തിനായി 74 എസ്കലേറ്ററുകൾക്ക് പുറമെ 340 പുതിയ ഗോവണികളും സജ്ജമാക്കി. സുരക്ഷാ നിരീക്ഷണത്തിനായി 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കൂടാരങ്ങളിൽ 456 എയർ […]
Read more

ബിജെപിയിൽ ചേർന്നതിന് പിന്നാലെ സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ നീക്കം

ന്യൂഡൽഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എം.പി. സന്ദീപ് പഥക്കിനെതിരേ എഫ്ഐആർ. രണ്ടുകേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പഞ്ചാബ് പോലീസ് എഫ്ഐആർ എടുത്തിരിക്കുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അറസ്റ്റ് ചെയ്യാൻ പോലീസ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ എത്തിയപ്പോഴേക്കും അദ്ദേഹം വീൽനിന്ന് കടന്നതായും റിപ്പോർട്ടുണ്ട്. ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരിൽ ഒരാളായിരുന്നു സന്ദീപ് പഥക്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിലിൽകൂടി അകത്തേക്ക് കയറുമ്പോൾ പിൻവാതിലിൽ കൂടി ഇറങ്ങി അദ്ദേഹം […]
Read more

അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും-മന്ത്രി റിയാസ്

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു. ‘ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല.വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.’ മന്ത്രി പറഞ്ഞു. ‘ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം […]
Read more

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിൽ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ പെൺ കടുവയാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്. ഉദ്ദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിൽ […]
Read more

കാർ ടി-സെൽ തെറാപ്പിയിലൂടെ രോഗമുക്തനായെന്ന് നടൻ സാം നീൽ

ഡൽഹി: വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോഗമുക്തനായെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് നടൻ സാം നീൽ. അഞ്ചുവർഷത്തോളം നീണ്ട രക്താർബുദ പോരാട്ടത്തിനൊടുവിൽ താൻ രോഗത്തെ അതിജീവിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ‘ജുറാസിക് പാർക്’ താരം കൂടിയായ സാം. കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും സാം വ്യക്തമാക്കി. ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദമാണ് സാമിനെ ബാധിച്ചത്. വർഷങ്ങളോളം കീമോതെറാപ്പിയിലൂടെ കടന്നുപോയെങ്കിലും പിന്നീട് കീമോ ഫലം കാണാതെവന്നതോടെയാണ് സാം […]
Read more

കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(6), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശ്ശേരി കുടുക്കില്‍ഉമ്മാരം സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. […]
Read more

യുഎസിൽ ട്രംപിനെതിരെ ജനവികാരം, സർവ്വേ ഫലം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സർവ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടൺ പോസ്റ്റ് – എബിസി- ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകൾ ട്രംപിൻ്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ ഇറാൻ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്‌നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്സ് […]
Read more

Recent News