Author: Arya

പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് പി.വി. അൻവർ. താൻ വ്യക്തിപരമായി നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 86 സീറ്റുകൾക്ക് പുറമെ 23 സീറ്റുകളിൽ കൂടി യുഡിഎഫിന് ജയസാധ്യതയുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. വിജയ സാധ്യതയുള്ള ഈ സീറ്റുകൾ കൂടി ലഭിച്ചാൽ യുഡിഎഫിന്റെ അംഗബലം 109 അല്ലെങ്കിൽ 110 സീറ്റുകളിലേക്ക് എത്തിയേക്കാം. ഇതിൽ പകുതി സീറ്റുകൾ മാത്രം ലഭിച്ചാൽ പോലും യുഡിഎഫ് 100 […]
Read more

അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു

ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയന്റെ മകൾ ആര്യമോൾ (26), മാവേലിക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (55) എന്നിവരാണു മരിച്ചത്. ആര്യമോൾ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ നഴ്‌സായിരുന്നു. വിദേശത്തു പോകാനായി രണ്ടുമാസം മുൻപ് രാജിവെച്ച് നാട്ടിലെത്തിയതാണ്. ഒരുമാസം മുൻപാണ് രോഗലക്ഷണം കണ്ടത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിവിട്ട് വീട്ടിലെത്തിയശേഷം വീണ്ടും പ്രശ്നം കണ്ടതോടെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തി. അവിടെ […]
Read more

റീൽ ചിത്രീകരിക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറി, കുടുങ്ങിക്കിടന്നത് 16 മണിക്കൂർ

ലഖ്‌നൗ: റീൽ ചിത്രീകരിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറിയ രണ്ട് ആൺകുട്ടികൾ കുടുങ്ങിക്കിടന്നത് 16 മണിക്കൂറോളം. ഒടുവിൽ രക്ഷകരായത് വ്യോമസേന. ഉത്തർ പ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിലാണ് സംഭവം. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാൻ റീൽ ചിത്രീകരിക്കാനാണ് ശനിയാഴ്ച ഉച്ചയ്ക്ക് അഞ്ച് ആൺകുട്ടികൾ വാട്ടർ ടാങ്കിന് മുകളിലേക്ക് കയറിയത്. അതിനിടെ ടാങ്കിന്റെ മുകളിലേക്ക് കയറാനുള്ള ഏണി ഒടിഞ്ഞുവീണു. ഇതോടെ മൂന്നുപേർ വീണു. സിദ്ധാന്ത് എന്ന കുട്ടി മരിക്കുകയും ഷനി, ഗോലു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. പവൻ, കല്ലു എന്നിവരാണ് ടാങ്കിന് […]
Read more

കേരളത്തില്‍ ഒന്നിലേറെ സീറ്റ് പ്രതീക്ഷിച്ച് ബിജെപി

തിരുവനന്തപുരം: എക്സിറ്റ് പോളുകളെ തള്ളാതെയും കൊള്ളാതെയും ബിജെപി. 14 സീറ്റുകളിൽ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളിലാണ് എൻ‍ഡിഎയുടെ പ്രതീക്ഷ. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബിജെപി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളിൽ രണ്ടാമതെത്തുമെന്നും എൻഡിഎ നേതൃത്വം വിലയിരുത്തുന്നു. എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ നേട്ടം ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ ഇന്ന് പ്രതികരിച്ചത്. കേരളത്തിൽ തൂക്കുസഭ വരുമെന്നും ബിജെപി നിർണായക ശക്തി ആകുമെന്നും ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പ്രതീക്ഷ […]
Read more

സ്മാർട്ട് വാഹനങ്ങളിലൂടെ കുറച്ചത് 40 ശതമാനം കാർബൺ പുറന്തള്ളൽ

അബുദാബി : നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ശുചീകരണവാഹനങ്ങളുടെ ഉപയോഗത്തിലൂടെ 40 ശതമാനം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. അബുദാബി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ ആറ് മാസത്തിലേറെയായി വാഹനവ്യൂഹം പ്രവർത്തിക്കുന്നു. വാഹനങ്ങളിലൂടെ പ്രതിവർഷം 1775 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സേവന നിലവാരം ഗണ്യമായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന 500-ലേറെ വാഹനങ്ങളാണ് മാലിന്യസംസ്കരണത്തിനായി പ്രവർത്തിക്കുന്നത്. തത്സമയ ട്രാക്കിങ് സംവിധാനങ്ങൾ, 360 ഡിഗ്രി സ്മാർട്ട് ക്യാമറകൾ എന്നിവയുള്ള വാഹനത്തിൽ ഡേറ്റ ശേഖരണത്തിനായി അത്യാധുനിക […]
Read more

ദുബായിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

ദുബായ് : ഈ വർഷം ആദ്യപാദത്തിൽ എമിറേറ്റിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ് . സുരക്ഷാ പദ്ധതികളുടെ വിജയമാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നതെന്ന് ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസി വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരുന്നു. ബോധവത്കരണ പ്രചാരണങ്ങൾ ശക്തമാക്കിയും സൈബർ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചും റിപ്പോർട്ടുകളോടുള്ള പ്രതികരണശേഷി ഉയർത്തിയുമാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചത്. കുറ്റാന്വേഷണ വകുപ്പിന്റെ പ്രകടന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എമിറേറ്റിലുടനീളമുള്ള സുരക്ഷാ സാഹചര്യങ്ങളും അധികൃതർ […]
Read more

ദുബായിൽ കൂടുതൽ ഗുൽമോഹറുകൾ നടപ്പിലാക്കാൻ നിർദ്ദേശം

ദുബായ് : എമിറേറ്റിന്റെ തെരുവുകളിലും പാർക്കുകളിലും ഗുൽമോഹർ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. വേനൽക്കാലത്ത് വീടുകൾക്കും തെരുവുകൾക്കും പൂന്തോട്ടങ്ങൾക്കും പുതുജീവൻ നൽകിയാണ് ഗുൽമോഹറുകൾ പൂക്കുന്നതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ചു. എമിറേറ്റിന്റെ സുസ്ഥിരതാലക്ഷ്യങ്ങൾ കൈവരിക്കാനാണ് നീക്കം ലക്ഷ്യമിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നഗരവ്യാപകമായി ഗുൽമോഹർ വൃക്ഷത്തൈകൾ നടാനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്. തെരുവുകൾ, പൊതു പാർക്കുകൾ, […]
Read more

കുവൈത്തിൽ വിവിധയിടങ്ങളിൽ മിന്നൽ പരിശോധന

കുവൈത്ത് : കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ട് സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ മിന്നൽ പരിശോധനകളിൽ വിവിധയിടങ്ങളിൽ നിന്നായി ആറ് പ്രതികളെ പിടികൂടി. ലഹരിവസ്തുക്കൾ കൈവശം വച്ചതിനും ഇവ വിൽപന നടത്താൻ ശ്രമിച്ചതിനുമാണ് ഇവർ അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. 1,700 ലിറിക്ക ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 50 ഗ്രാം […]
Read more

56ലും സിം​ഗിൾ ആണ് ലക്ഷ്മി ​ഗോപാലസ്വാമി

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ​ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി, തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മി അൻപത്തി ആറാമത്തെ വയസിലും അവിവാഹിതയാണ്. എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്ന് മുൻപ് പലപ്പോഴും ലക്ഷ്മി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ലക്ഷ്മി മുൻപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. “വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഉണ്ടാവുന്നതേ ഇല്ല, […]
Read more

പുന്നച്ചാലിലെ പാട ശേഖരത്തിൽ നടൻ ശ്രീനിവാസന് സ്മാരകം

കൊച്ചി: കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തിൽ നടൻ ശ്രീനിവാസന്റെ സ്മാരകം ഒരുങ്ങി. സിനിമാ താരം സിദ്ദിഖ് ശനിയാഴ്ച വൈകുന്നേരം 4.30ന് സ്മാരകം ഉദ്ഘാടനം ചെയ്യും. കൃഷിയോടുള്ള ശ്രീനിവാസന്റെ അടുപ്പത്തിന്റെയും ജൈവ കൃഷിയോടുള്ള പ്രതിബദ്ധതയുടെയും ഓർമപ്പെടുത്തലായാണ് പാടശേഖരത്തിനുള്ളിൽ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. സൂര്യകാന്തി തോട്ടത്തിനിടയിൽ ഒരുക്കിയ സ്മാരകം നാട്ടുകാരുടെ സ്നേഹാദരവിന്റെ പ്രതീകമാണെന്ന് സംഘാടകർ പറഞ്ഞു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ശ്രീനിവാസന്റെ ഓർമകൾ നിറഞ്ഞിടമാണ് ഉദയംപേരൂർ കണ്ടനാട്ടെ പുന്നച്ചാൽ പാടശേഖരം. ഗ്രാനൈറ്റിൽ ശ്രീനിവാസന്റെ ചിത്രം കൊത്തിയ സ്തൂപമാണ് പാടശേഖരത്തിൽ […]
Read more

Recent News