56ലും സിം​ഗിൾ ആണ് ലക്ഷ്മി ​ഗോപാലസ്വാമി

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ​ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി, തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മി അൻപത്തി ആറാമത്തെ വയസിലും അവിവാഹിതയാണ്. എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്ന് മുൻപ് പലപ്പോഴും ലക്ഷ്മി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ലക്ഷ്മി മുൻപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

“വിവാഹം കഴിക്കണമെന്ന് ആഗ്രഹം എനിക്ക് ഉണ്ടാവുന്നതേ ഇല്ല, രാവിലെ കുട്ടികളെ സ്കൂളില്‍ അയക്കാനായി അമ്മമാര്‍ ബാഗും തൂക്കി നില്‍ക്കുമ്പോള്‍, എത്ര വലിയ ഉത്തരവാദിത്വമാണത്. സ്ട്രെസാണ് കഷ്ടപ്പാടാണ്. അമ്മയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമുക്ക് സ്വന്തമായൊരു കുടുംബം വേണം. കുട്ടികളുണ്ടാകണം എന്നൊക്കെ എല്ലാ സ്ത്രീകള്‍ക്കും ഉള്ള ആഗ്രഹമാണ്. പക്ഷേ ഇതുവരെ എനിക്ക് അങ്ങനെ ഒരു ആഗ്രഹമെ ഇല്ല. കല്യാണം കഴിക്കാതെ നില്‍ക്കുന്ന കൂട്ടുകാരുണ്ട് എനിക്ക്. കുട്ടികളെ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതെല്ലാം ഉണ്ട്. പക്ഷേ അതൊരു വ്യത്യസ്തമായ ഉത്തരവാദിത്വമാണ്. പക്ഷേ എനിക്കത് സെറ്റാവില്ല. ചില സമയങ്ങളില്‍ ഒറ്റക്കാണെന്ന തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്. ഒരാളുണ്ടെങ്കില്‍ എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ശരിയായ ഒരാളായിരിക്കണം എന്നായിരുന്നു ലക്ഷ്മി ​ഗോപാലസ്വാമിയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *