Author: Arya

വിജയ് യെ പ്രശംസിച്ച് സ്റ്റാലിന്റെ സഖ്യകക്ഷി

ചെന്നൈ: വിജയ്‌യെ പ്രശംസിച്ച് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് വിജയ്‌യെ പ്രശംസിച്ച് വൈകോ രംഗത്തെത്തിയത്ത്. ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവ്വേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിങ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് […]
Read more

വാൽപ്പാറ ദുരന്തം: അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷംരൂപ സഹായധനം

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകുന്നതെന്ന് സർക്കാർ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. മരണപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുക. അപകടത്തിൽ മരണപ്പെട്ട അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അധ്യാപികയുടെ മകൾ […]
Read more

നിയമം ലംഘിച്ച് മീൻ പിടിച്ചു; ആറുപേർ സൗദിയിൽ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലെ സമുദ്ര സുരക്ഷാ-സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് പ്രവാസികളെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അസിർ മേഖലയിലെ അൽ ഖഹ്മ ഗവർണറേറ്റിൽ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമം ലംഘിച്ച് മീൻ പിടിത്തം നടത്തിയ പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരിൽ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നു. കൃത്യമായ ലൈസൻസോ അനുമതിയോ കൂടാതെ രാജ്യത്തെ നിരോധിത സമുദ്ര മേഖലകളിൽ മീൻപിടുത്തം നടത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ മത്സ്യങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവർക്കെതിരെ നിലവിലുള്ള […]
Read more

13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് : കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും. ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാകുന്നത്. രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന […]
Read more

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും അഞ്ച് തോല്‍വിയും ഡല്‍ഹി നേരിട്ടു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് ആറാം സ്ഥാനം തിരിച്ചുപിടിക്കാം. എട്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈ, ആറ് പോയിന്റുമായി ഏഴാമതാണ്. മൂന്ന് തോല്‍വിയും അഞ്ച് ജയവുമാണ് ചെന്നൈയുടെ അക്കൗണ്ടില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും രാജസ്ഥാന്‍ നാലാം സ്ഥാനത്ത് […]
Read more

ബേസിൽ ജോസഫ് ചിത്രം അതിരടി റിലീസിനൊരുങ്ങുന്നു

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും […]
Read more

സ്വര്‍ണത്തില്‍ ട്വിസ്റ്റ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഒരിടത്ത് ഉറച്ച് നില്‍ക്കാതെ സ്വര്‍ണം. ഇന്നലെ നാല് തവണയാണ് സ്വര്‍ണവില മാറിയത്. ഇത്തരത്തില്‍ വില മാറുന്നത് അത്യപൂര്‍വമാണ്. മൂന്ന് തവണ വില കുറകുയകയും ഒരുതവണ വില കുതിക്കുകയും ചെയ്തു. ഇന്ന് രാവിലെയും വിലയില്‍ മാറ്റമുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് അനുസരിച്ചാണ് വിപണിയിലെ മാറ്റങ്ങള്‍. വെള്ളിയാഴ്ച രാവിലെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം പവന് 111720 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞ് 110280 രൂപയിലെത്തി. വൈകീട്ട് വീണ്ടും […]
Read more

മമതയ്ക്ക് തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വോട്ടെണ്ണൽ ഉദ്യോഗസ്ഥരായി നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശിച്ചിരുന്നു. ഈ നിർദേശത്തെ നേരത്തെ കൽക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദങ്ങളിൽ ഒരു […]
Read more

ഭവാനിപുരിൽ സുരക്ഷ ശക്തമാക്കി

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനും ഇ.വി.എം. സ്‌ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊൽക്കത്ത പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് നടപടി. വോട്ടെണ്ണൽ കേന്ദ്രമായ സഖാവത്ത് മെമ്മോറിയൽ സ്‌കൂളിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. മേയ് 4-ന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്‌ട്രോങ്ങ് റൂമിന് പുറത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് […]
Read more

അച്ഛനൊപ്പം യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തിൽ മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ​പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ​ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ […]
Read more

Recent News