മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും അഞ്ച് തോല്‍വിയും ഡല്‍ഹി നേരിട്ടു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് ആറാം സ്ഥാനം തിരിച്ചുപിടിക്കാം. എട്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈ, ആറ് പോയിന്റുമായി ഏഴാമതാണ്. മൂന്ന് തോല്‍വിയും അഞ്ച് ജയവുമാണ് ചെന്നൈയുടെ അക്കൗണ്ടില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും രാജസ്ഥാന്‍ നാലാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ ആറ് ജയവും നാല് തോല്‍വിയും നേരിട്ടു. 12 പോയിന്റാണ് രാജസ്ഥാന്റെ അക്കൗണ്ടില്‍. അതേസമയം, പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്ക്. ആറ് ജയവും ഒരു തോല്‍വിയും. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം സ്ഥാനത്ത്. ആറ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിക്ക്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്
