Author: Arya

അടുത്ത 4 ദിവസം ശക്തമായ വേനൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് ആണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
Read more

ജിഎസ്ടിയിനത്തിൽ ലഭിച്ചത് 2.42 ലക്ഷം കോടി

ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ റെക്കോഡ്. 2.42 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 8.7 ശതമാനമാണ് വർധന. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറക്കുമതി വരുമാനത്തിലുണ്ടായ വർധനവാണ് റെക്കോഡ് നേട്ടത്തിന് പിന്നിൽ. മൊത്തം ജിഎസ്ടി: 2.42 ലക്ഷം കോടി രൂപ (മുൻ വർഷത്തേക്കാൾ 8.7% വർധന). അറ്റ ജിഎസ്ടി വരുമാനം (Net GST Collection): 2.11 ലക്ഷം കോടി രൂപ (7.3% […]
Read more

ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോചിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയെപ്പോലെയായിരുന്നു ജ്യേഷ്ഠസഹോദരൻ കൂടിയായ ഡിജോയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ […]
Read more

ക്ലീൻകേരള കമ്പനിവരുമാനം 66.39 കോടി

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ മാലിന്യശേഖരണത്തിൽ വൻകുതിപ്പ്. ക്ലീൻകേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 2021-22ലെ 21,839 ടണ്ണിൽനിന്ന് 73,403 ടണ്ണായി ഉയർന്നു. മൊത്തം ശേഖരണത്തിൽ 3.36 മടങ്ങ് വർധന. സംസ്ഥാനത്ത് മാലിന്യത്തിന്റെ ഉത്പാദനത്തോത് ഉയരുന്നുവെന്നാണിത് കാണിക്കുന്നത്. പുനരുപയോഗിക്കാവുന്ന മാലിന്യം അഞ്ചുവർഷംമുൻപ്‌ 5,587 ടണ്ണായിരുന്നത് ഇപ്പോൾ 37,853 ടണ്ണായി. 577 ശതമാനം കൂടി. 2021-ൽ ആകെ ശേഖരിച്ചിരുന്ന മാലിന്യത്തിന്റെ 25.6 ശതമാനംമാത്രമാണ് തരംതിരിച്ചിരുന്നതെങ്കിൽ ഇപ്പോഴിത് 51.6 ശതമാനമായി ഉയർന്നു. മാലിന്യംവഴി കമ്പനിയുടെ വരുമാനം 7.37 കോടി (2021-22) […]
Read more

അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ, ഗുജറാത്ത് ടൈറ്റന്‍സിന് നാല് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 18 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 19 പന്തില്‍ 39 റണ്‍സെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബെംഗളൂരു 19.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് […]
Read more

സുവര്‍ണ നേട്ടത്തില്‍ പ്രിയദര്‍ശന്‍

കൊച്ചി: പ്രിയദര്‍ശന്‍ എന്ന സംവിധായകനെ സിനിമാപ്രേമികള്‍ കണ്ടറിയാന്‍ തുടങ്ങിയിട്ട് നീണ്ട നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും കാലത്തിനൊപ്പം മാറി, ക്രിയേറ്റിവിറ്റി നിലനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. തന്‍റെ സമകാലികര്‍ ആയിരുന്നവരില്‍ ഭൂരിപക്ഷവും സജീവമല്ലാത്ത കാലത്ത് പ്രിയന്‍ ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെയ്യുന്നുവെന്ന് മാത്രമല്ല, ഇപ്പോഴിതാ ഇത്രയും നീണ്ട കരിയറില്‍ ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ല് ആദ്യമായി പിന്നിട്ടിരിക്കുകയുമാണ് അദ്ദേഹം. എന്നാല്‍ അത് മലയാളത്തിലല്ല, ഹിന്ദിയില്‍ ആണെന്ന് മാത്രം. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഭൂത് ബം​ഗ്ല എന്ന […]
Read more

മണ്ണിൽ പൊന്നുവിളയിച്ച് അതിഥി തൊഴിലാളി

വടകര: ഉണ്ടായിരുന്ന പാടങ്ങൾ നികത്തി, ഉള്ള പാടങ്ങൾ തരിശിട്ട്, അരിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്നവരേ… ഈ അതിഥിത്തൊഴിലാളി പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ അന്നം ഇവിടെത്തന്നെയുണ്ട്. ബിഹാറിൽനിന്ന്‌ കേരളത്തിലെത്തി തെങ്ങുകയറ്റജോലിചെയ്യുന്ന സിയാ ഉൽ ഹഖ് എന്ന നാല്പത്തയഞ്ചുകാരൻ സ്വന്തമായി അരി ഉത്പാദിപ്പിച്ച് തെളിയിക്കുന്നത് അതാണ്. വടകര തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിൽ രണ്ടേക്കർ പാടം പാട്ടത്തിനെടുത്താണ് സിയ നെൽക്കൃഷി ചെയ്തത്. വിത്ത് കൊണ്ടുവന്നത് ബംഗാളിൽനിന്ന്. കൊയ്ത്തുകഴിഞ്ഞപ്പോൾ രണ്ട് ടൺ നെല്ല് കിട്ടി. അത് സംസ്കരിച്ച് അരിയാക്കിമാറ്റി സ്വന്തം […]
Read more

അങ്കമാലിയിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു

അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആന മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ്. തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ഈ ഘട്ടത്തിൽ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചത്. രണ്ടുപേർക്കാണ് ആക്രമണത്തിൽ […]
Read more

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അസംബന്ധമെന്ന് മുൻ വ്യോമസേനാ മേധാവി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ. ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ഈ സംയോജിത പദ്ധതി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ക്യാമ്പ്‌ബെൽ ബേയിൽ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതി രാജ്യത്തെ […]
Read more

കേരള കോൺഗ്രസുകൾക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകം

കോട്ടയം: നല്ല മുന്നേറ്റം നടത്തണം, ഇല്ലെങ്കിൽ പിടിച്ചുനിൽക്കാനെങ്കിലും കഴിയണം. തിരഞ്ഞെടുപ്പ് ഫലത്തിൽ കേരള കോൺഗ്രസുകൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതാണ്. വൻതോൽവികൾ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കും. അത് പിളർപ്പിനും ഇടയാക്കിയേക്കും. കേരള കോൺഗ്രസ് എമ്മിന് മത്സരിച്ച 12 സീറ്റിൽ, കൈയിലുള്ള അഞ്ചെണ്ണമെങ്കിലും നിലനിർത്താനായാൽ മാത്രം പോരാ. ചെയർമാൻ ജോസ് കെ.മാണിക്ക് പാലായിൽ തട്ടകം ഉറപ്പിക്കുകയും വേണം. പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തിൽ നിർണായകമാകും. പാർട്ടി തീരുമാനിക്കുംമുമ്പേ പാലായിലെ സ്ഥാനാർഥി […]
Read more

Recent News