Author: Arya

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ […]
Read more

UKയിൽ ഇന്ത്യൻ വംശജരുടെ വാടകവീടിന് നിയമവിരുദ്ധപരസ്യം

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജരായ ചില ഭൂവുടമകൾ തങ്ങളുടെ വാടകവീടുകൾ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമായി പരസ്യം ചെയ്യുന്നതായി റിപ്പോർട്ട്. “മുസ്ലിങ്ങൾക്ക് മാത്രം”, “ഹിന്ദുക്കൾക്ക് മാത്രം” എന്നെല്ലാമുള്ള ടാഗുകളോടെയാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ദ ടെലഗ്രാഫ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക്, ഗംട്രി, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ “മുസ്ലിങ്ങൾക്ക് മാത്രം”, “രണ്ട് മുസ്ലിം ആൺകുട്ടികൾക്ക് അല്ലെങ്കിൽ രണ്ട് മുസ്ലീം പെൺകുട്ടികൾക്ക്”, “മുസ്ലിങ്ങൾക്ക് മുൻഗണന” എന്നിങ്ങനെയുള്ള വാചകങ്ങൾ പരസ്യങ്ങളിൽ കാണാം. ഇത് […]
Read more

മറ്റൊരു ഇറാനിയൻ കപ്പൽകൂടി പിടിച്ചെടുത്ത് യുഎസ്

വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ‘ഇറാനു സാമ്പത്തിക സഹായം നൽകുന്ന, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാൻ ഞങ്ങൾ ആഗോള തലത്തിൽ നാവിക പ്രവർത്തനങ്ങൾ തുടരും. അവർ എവിടെ പ്രവർത്തിച്ചാലും ഞങ്ങളുടെ നടപടികൾ ഉണ്ടാകും’ യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ ഇറാൻ മൂന്ന് ചരക്ക് […]
Read more

ഷാജി പാപ്പനും പിള്ളേരും ഇനി ഒടിടിയിലേക്ക്

കൊച്ചി : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്‍ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ മെഗാ വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശന വിജയത്തിന്റെ 25 സുവർണ്ണ ദിനങ്ങള്‍ കടന്നിരുന്നു. ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കുതിക്കുന്നത്. ലോകം മുഴുവൻ കയ്യടി നേടിയ ചിത്രം പ്രേക്ഷകരെ […]
Read more

എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് ഏത് നിയമം?

ഡൽഹി: എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുമായി സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. മെയ് 19 നകം നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, വിജയ് ബിഷ്ണോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. കേന്ദ്ര നിലപാട് വെള്ളാപ്പള്ളി നടേശന്‍റെ […]
Read more

ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

കൊൽക്കത്ത: ബി.ജെ.പി. അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടും. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിലേക്ക് നിയമിക്കുമെന്നും മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 36,000 രൂപ കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ ധനസഹായം നൽകുമെന്നും […]
Read more

ജയസൂര്യയുടെ മായൻ-ചാപ്റ്റർ 1 പൂജാചടങ്ങുകളോടെ ആരംഭിച്ചു

കൊച്ചി : മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ് – ജയസൂര്യ ചിത്രം ‘മായൻ – ചാപ്റ്റർ 1’ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽവെച്ച് ഇന്ന് നടന്ന പൂജാചടങ്ങുകളോടെ ആരംഭിച്ചു. മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ പത്‌നി സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാച്ഛാദനം നിർവഹിച്ചു. അണിയറപ്രവർത്തകരും മലയാളസിനിമയിലെ പ്രമുഖരും പൂജാചടങ്ങിൽ പങ്കെടുത്തു. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന […]
Read more

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് […]
Read more

വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുത്തനെ കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ നിലവിൽ റീട്ടെയിൽ വിലയിൽ മാറ്റംവരുത്തിയിട്ടില്ലെങ്കിലും എണ്ണ ശുദ്ധീകരണ കമ്പനികൾ നേരിടുന്ന വൻ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധനവില കുതിച്ചുയരാൻ […]
Read more

പി.എ. സുരേഷ് ബാബു ഭാവിനി ഡയറക്ടർ

ചെന്നൈ: ആണവോർജ വകുപ്പിനു കീഴിൽ കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ നിർമാണ, നടത്തിപ്പു ചുമതല 2003-ൽ സ്ഥാപിതമായ ഭാവിനിക്കാണ്. ആണവോർജ മേഖലയിൽ 37 വർഷത്തെ പ്രവർത്തന പരിചയമുള്ള സുരേഷ് ബാബു ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം […]
Read more

Recent News