Author: Greeshma Joshi

സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്
Read more

കുർബാന തർക്കം: ‘പ്രതിഷേധത്തിനിടെ മർദനമേറ്റു’, വെളിപ്പെടുത്തി മാർ ജോസഫ് പാംപ്ലാനി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ തനിക്ക് മര്‍ദനമേറ്റിരുന്നതായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. പ്രതിഷേധത്തിനിടെ തന്നെ തല്ലിയെന്നും ഡ്രൈവറെ ചവിട്ടി വീഴ്ത്തിയെന്നുമാണ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ചത് ആരാണെന്ന് പരാമര്‍ശിക്കാതെയായിരുന്നു പാംപ്ലാനി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏകീകൃത കുര്‍ബാന അനുകൂലിയാണ് മര്‍ദിച്ചതെന്ന സൂചന പാംപ്ലാനി നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. ‘എന്റെ പുറത്ത് ആഞ്ഞടിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ കൈവിരല്‍ പാടുകള്‍ എന്റെ പുറത്ത് ഒരു മാസത്തോളമായി മായാതെ […]
Read more

ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലിന് നേരെ ആക്രമണം

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലിന് നേരെ ആക്രമണം. ഒമാന്‍ തീരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യുകെഎംടിഒ ആണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒമാൻ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ കിഴക്ക് മാറിയാണ് ആക്രമണം നടന്നത്. തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടതുഭാഗത്ത് അജ്ഞാത വസ്തു വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പലില്‍ തീ പിടുത്തമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഹോര്‍മുസില്‍ ആക്രമണമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. […]
Read more

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ തൂവാലയാണ് കണ്ടെത്തിയത്. കോടതിയില്‍ നിന്ന് തന്നെയാണ് തൂവാല കണ്ടെത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മെയ് 12ന് ഹര്‍ജി പരിഗണിക്കവെ തൊണ്ടിമുതലായ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. സിജെഎം കോടതിയില്‍ സൂക്ഷിച്ച തൂവാലയടങ്ങിയ സീല്‍വെച്ച കവര്‍ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചപ്പോഴാണ് തൂവാല കാണാതായത് […]
Read more

വയനാട്ടില്‍ വന്‍ മണ്ണിടിച്ചില്‍; അപകടം തുരങ്കപാത നിര്‍മാണ സ്ഥലത്ത്

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പാലത്തിനടുത്തുള്ള കുന്ന് വന്‍തോതില്‍ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിക്കും. മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും […]
Read more

ട്രാഫിക് നിയമലംഘകർക്ക് കുവൈത്തിന്റെ പുതിയ മാതൃക; ശിക്ഷയിൽ വൻ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷകൾ നടപ്പാക്കാൻ സർക്കാർ തീരുമാനം. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് സാമൂഹിക സേവനം, കൗൺസിലിങ്, പുനരധിവാസ പരിപാടികൾ എന്നിവ ശിക്ഷയായി നൽകുന്ന പുതിയ സംവിധാനം കുവൈത്ത് നടപ്പാക്കി. 2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ 895 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ബോധവത്കരണ ക്യാമ്പയിനുകൾ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ, വിദ്യാർഥി ബോധവത്കരണ പ്രവർത്തനങ്ങൾ, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ക്ഷേമ പദ്ധതികൾ, പരിസ്ഥിതി ശുചീകരണം, വൃക്ഷത്തൈ […]
Read more

ഹിമാചലിൽ വില്ലനായി കാലാവസ്ഥാ വ്യതിയാനം; ആപ്പിൾ ഉൽപ്പാദനത്തിൽ 40% ഇടിവ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇന്ത്യയിലെ പ്രധാന ആപ്പിൾ ഉൽപ്പാദന കേന്ദ്രമായ ഹിമാചൽ പ്രദേശിനെയും ഗുരുതരമായി ബാധിക്കുന്നു. ഏകദേശം 5,000 കോടി രൂപയുടെ ആപ്പിൾ വ്യവസായമാണ് ഇത്തവണ സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നത്. താളംതെറ്റിയ മഴയും താപനിലയിലെ വ്യതിയാനങ്ങളും കാരണം ഈ വർഷം ആപ്പിൾ ഉൽപ്പാദനം 40 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ആപ്പിൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രണ്ടര ലക്ഷത്തോളം കർഷക കുടുംബങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലാകും. സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2026-ൽ ആപ്പിൾ ഉൽപ്പാദനം […]
Read more

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നേരെ […]
Read more

പഹല്‍ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചു’: മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി

മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ മകള്‍ മകള്‍ പങ്കുവച്ച വിഡിയോക്ക് താഴെ വിദ്വേഷ കമന്റിട്ട മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് ആണ് അറസ്റ്റിലായത്. സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ലുക്കൗട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തടഞ്ഞുവെക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മുട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സനൂഫിനെ ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയത്. […]
Read more

ചുവപ്പ് നിറം വേണ്ട’; ബം​ഗാളിൽ, ഇനി കാവി നിറത്തിലുള്ള സര്‍ക്കാര്‍ ബസ്സുകള്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന അധികാരം അവസാനിപ്പിച്ച ശേഷം കൂടുതല്‍ കാവിവത്കരണവുമായി ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പ് നിറമണിഞ്ഞിരുന്നതും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം നീലയും വെള്ളയുമായി മാറിയതുമായ നഗരത്തിലെ സര്‍ക്കാര്‍ ബസുകള്‍, ഇപ്പോള്‍ കാവി നിറത്തിലേക്ക് മാറുന്നു. പുതിയ എസി ബസുകള്‍ നിരത്തിലിറങ്ങിയതോടെയാണ് ഈ നിറംമാറ്റം വ്യക്തമായത്. പുതിയ ബസിന്റെ കളര്‍ നീലയും വെള്ളയുമായിരിക്കുമെന്ന് കരുതി കാത്തിരുന്ന യാത്രക്കാരെ വരവേറ്റത് തിളങ്ങുന്ന കാവി നിറം പൂശിയ ബസുകളായിരുന്നു. നിലയ്ക്കും […]
Read more

Recent News