അയിഷ പോറ്റിക്കുനേരെ അസഭ്യവർഷം; രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ കൊട്ടാരക്കര യു.ഡി.എഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് നേരെ അസഭ്യവർഷമെന്ന് പരാതി. രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ഇരുവരും അയിഷ പോറ്റി സഞ്ചരിച്ച വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയല്ലേ എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു ഇരുവരും അയിഷ പോറ്റിക്കുനേരെ തിരിഞ്ഞത്. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളിലാണ് പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *