Category: GULF

രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി

റിയാദ്: ഈ വർഷം രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി ധനകാര്യ മന്ത്രാലയം. ആകെ വരുമാനം 338 ബില്യൺ റിയാലും ചെലവ് 373 ബില്യൺ റിയാലുമാണ്. ഈ വർഷത്തെ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ടാണ് പുറത്തുവിട്ടത്. 34 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. ആകെ വരുമാനം 338.8 ബില്യൺ റിയാലും, ആകെ ചെലവ് മുന്നൂറ്റി എഴുപത്തിമൂന്ന് ബില്യൺ റിയലുമാണ്. 34.28 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ […]
Read more

പ്രമുഖ സാമൂഹിക പ്രവർത്തകൻ ശശികുമാർ അന്തരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്‌വക്കു സമീപമുള്ള ഇസ്‌കിയിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അംഗവുമായ ശശികുമാർ മേലേക്കളങ്ങര (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ നിസ്‌വ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ ശശികുമാർ വർഷങ്ങളായി ഇസ്‌കിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ഇന്ത്യൻ […]
Read more

കടൽ ഗതാഗത സുരക്ഷ; ​ സൗദി നേതൃത്വത്തിൽ സംയുക്​ത സഖ്യം

റിയാദ്: കടലിൽ ആക്രമണങ്ങൾ തുടർക്കഥയാകുകയും കപ്പൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര പ്രതിരോധ സഖ്യത്തിനുള്ള നടപടികൾ ആരംഭിച്ച്​ സൗദി അറേബ്യ. ഹോർമുസ്​ കടലിടുക്കും ബാബ്​ അൽമന്ദബ്​ കടലിടുക്കും മെഡിറ്ററേനിയൻ കടലും അടക്കം ആക്രമണ ലക്ഷ്യങ്ങളാകുകയും പല രീതിയിൽ ഉപരോധങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്​ കടൽ സുരക്ഷക്കായി സംയു​ക്​ത നീക്കം ആരംഭിച്ചത്​. ചെങ്കടലിലും ബാബ്​ അൽ മന്ദബിലും സൗദി അറേബ്യക്കെതിരെ യമനിലെ ഹൂത്തികൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര ഇടനാഴികളിലൊന്നായ ചെങ്കടലിലെ ബാബ്​ അൽ മന്ദബിൽ സൗദി […]
Read more

യുഎസ് സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കരുത്; ബൾഗേറിയക്കും സൈപ്രസിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. ബൾഗേറിയൻ, സൈപ്രസ് വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഇറാൻ തങ്ങളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചത്. ബൾഗേറിയൻ വിദേശകാര്യമന്ത്രി വെലിസ്ലാവ പെട്രോവ-ചാമോവയുമായി അരാഗ്ചി നടത്തിയ ചർച്ചയിലാണ് ഇറാന്റെ അതൃപ്തി വ്യക്തമാക്കിയത്. വ്യോമസേനാ താവളത്തിൽ യു.എസ് […]
Read more

വിശന്ന് കരയുന്ന കുഞ്ഞുമായി ദുബൈ തെരുവിൽ ഒരമ്മ; സഹായ കരങ്ങൾ നീട്ടി ജിഡിആർഎഫ്എ

ദുബൈ: ദുബൈയിൽ പാസ്പോർട്ട് പ്രശ്നങ്ങളാൽ പെട്ടുപോയ ഒരമ്മയ്ക്കും കൈക്കുഞ്ഞിനും സഹായമായി ജിഡിആർഎഫ്എ. ദുബൈയിയുടെ സെന്റർ ഫോർ ഹാർബറിങ്ങിൽ അഭയം തേടിയ കെനിയൻ സ്വദേശിനി റൂത്ത് വൈതേര കുഞ്ഞുമായി സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും. വിശന്ന് കരയുന്ന കുഞ്ഞിന് ഒരു തുള്ളി മുലപ്പാൽ പോലും നൽകാനാകാത്ത നിസ്സഹായതയിലായിരുന്ന വൈതേര. മികച്ചൊരു ജോലി തേടി സന്ദർശക വിസയിലെത്തിയ റൂത്തിന്റെ ജീവിതം, പാസ്‌പോർട്ട് തടസ്സങ്ങളും ദാരിദ്ര്യവും മറ്റ് പല കാരണങ്ങളാലും ഇരുളടയുകയായിരുന്നു. നാളെ എന്താകുമെന്നറിയാതെ അവൾ തകർന്നുപോയ നിമിഷം. അവസാന പ്രതീക്ഷയെന്ന നിലയിലാണ് […]
Read more

ഫിഫയുടെ വാണിജ്യവത്​കരണ പദ്ധതിയിൽ എതിർപ്പുമായി എഎഫ്​സിയും

മനാമ: ഫുട്​ബാൾ ലോകകപ്പ്​ അടക്കം വാണിജ്യവത്​കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്​ബാൾ ഫെഡറേഷനും (എ.എഫ്​.സി)​. യുവേഫക്ക്​ പിന്നാലെയാണ്​ 47 അംഗങ്ങളുള്ള എഎഫ്​സിയും ഫിഫ പദ്ധതിക്കെതിരെ രംഗത്തെത്തിയത്​. ലോകകപ്പ്​ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ പദ്ധതിയിൽ കൂടിയാലോചനകൾ നടത്താത്തത് തികച്ചും അസ്വീകാര്യമാണെന്ന് എ.എഫ്‌.സി പ്രസിഡന്റ് ശൈഖ്​ സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. ഈ നീക്കം കായികരംഗത്തിന്റെ നിലവിലുള്ള ഘടനയെ ദുർബലപ്പെടുത്തും. എഎഫ്​സിയിലെ 47 അംഗ രാജ്യങ്ങൾക്ക്​ അയച്ച കത്തിലാണ്​ ശൈഖ്​ സൽമാൻ ബിൻ ഇബ്രാഹിം […]
Read more

കുതിച്ചുയർന്ന് പെട്രോൾ, ഡീസൽ വില; ഓഗസ്റ്റ് മാസത്തെ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഓഗസ്റ്റ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ ഇന്ധനവില നിർണ്ണയ സമിതി. ജൂലൈ മാസത്തെ അപേക്ഷിച്ച് പുതിയ നിരക്കിൽ പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 ശനിയാഴ്ച മുതൽ പുതിയ വില നിലവിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.60 ദിർഹം ആണ് പുതിയ നിരക്ക്. ജൂലൈയിൽ ഇത് 3.40 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.49 ദിർഹമാണ് പുതിയ വില. ജൂലൈയിൽ ഇത് 3.29 ദിർഹമായിരുന്നു. ഇ-പ്ലസ് 91 […]
Read more

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്‌കത്ത് ഇന്ത്യൻ എംബസി

മസ്‌കത്ത്: ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരവുമായി മസ്‌കത്ത് ഇന്ത്യൻ എംബസി. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, സമ്പന്ന സാംസ്‌കാരിക പൈതൃകം, പാരമ്പര്യങ്ങൾ, ശാസ്ത്രീയ നേട്ടങ്ങൾ, നവീകരണം, നഗരവികസനം എന്നിവയുടെ ഫോട്ടോഗ്രാഫുകളാണ് മത്സരാർഥികൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 15 ന് എംബസി നടത്തുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിജയികളെ ആദരിക്കും. കൂടാതെ മികച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തവക്ക് അംഗീകാരം നൽകുകയും അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കുകയും ചെയ്യും. ആഗസ്റ്റ് എട്ടാണ്‌ ഫോട്ടോ സമർപ്പിക്കാനുള്ള അവസാന തീയതി. secondsecinfo@gmail.com എന്ന […]
Read more

കുവൈറ്റില്‍ ചൈനീസ് കമ്പനിക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി/ ടെഹ്‌റാന്‍: ജോര്‍ദാനിലെ അമേരിക്കന്‍ വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് യുഎസ് നടത്തിയ പ്രത്യാക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. വടക്കന്‍ കുവൈറ്റിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടത്തിനും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഇതിനിടയില്‍ അഞ്ചോളം ഇറാന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടുത്തതായി ജോർദാൻ അറിയിച്ചു. അതേസമയം അമേരിക്കയ്ക്ക് കനത്ത മറുപടി നല്‍കുമെന്നാണ് ഇറാന്‍ സേന പ്രതികരിച്ചിരിക്കുന്നത്. ജോര്‍ദാനിലെ ഇറാന്‍ […]
Read more

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കുവൈത്തിന്റെ വടക്ക് ഭാഗത്തുള്ള കെട്ടിടത്തിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ […]
Read more

Recent News