തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതം; തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമല്ലെന്ന് ഇ. പി ജയരാജൻ
കണ്ണൂർ: തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ. പി ജയരാജൻ. ഇങ്ങനെയൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയിരുന്നില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കി. ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ഇ. പി ജയരാജൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തേടി നടക്കുകയാണ് കോൺഗ്രസ്. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്. 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. ബിജെപി […]
Read more

