Category: latest

ട്രാഫിക് ഉദ്യോഗസ്ഥനടക്കമുള്ള ക്രിമിനൽ സംഘത്തിന് കുവൈത്തിൽ കഠിനതടവ്

കുവൈത്ത്: വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തിന് കുവൈത്ത് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് നാസർ സലേം അൽ-ഹൈദ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് വിധിച്ചത്. വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വ്യാജരേഖകൾ ചമയ്ക്കുകയും സാധാരണക്കാരെ കബളിപ്പിച്ച് വാഹനങ്ങൾ വിൽക്കുകയും ചെയ്തതിനാണ് നടപടി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം കാണിച്ച് 54 വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ തിരുത്തിയ […]
Read more

മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്; മൂന്നു നേതാക്കളേയും ദില്ലിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ദില്ലിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. അതേസമയം, നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ […]
Read more

സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/പുരുഷൻ എന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമമാക്കി. ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയിട്ടുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൌജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഈ […]
Read more

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും

റിയാദ്: സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തൊട്ടാകെ 120 സ്‌കൂളുകളാണ് പ്രവർത്തനം ആരംഭിച്ചത്. വിദേശികൾക്കും നിരവധി തൊഴിലവസരമാണ് ഇതിന്റെ ഭാഗമായി ലഭിക്കുക. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപം അനുവദിച്ചതിനു ശേഷം സൗദിയിൽ വിദേശി സ്വദേശി സ്‌കൂളുകളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്. ഈ കമ്പനികൾക്ക് കീഴിൽ നിരവധി സ്‌കൂളുകൾ സൗദിയിൽ വരും. 2025-ൽ മാത്രം […]
Read more

പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ ഇന്നറിയാം

കൊൽക്കത്ത: പശ്ചിമ ബംഗാaളിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ബിജെപി വഹാത്തിലാക്കിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും. അമിത് ഷായ്‌ക്കൊപ്പം ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും കേന്ദ്ര നിരീക്ഷകനായി കൊൽക്കത്തയിലുണ്ട്. സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി യോഗത്തിൽ തിരഞ്ഞെടുക്കുമെന്നും ഇന്ന് വൈകിട്ടോടെ തന്നെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള […]
Read more

ശ്രീകണ്ഠാപുരം വളക്കൈയിൽ ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു. വളക്കൈയിലെ മുഹമ്മദാണ് മരിച്ചത്. കൊയ്യത്തെ മർക്കസ് വിദ്യാർത്ഥിയാണ്. കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

ശശി തരൂരിന് ആശ്വാസം, ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: തന്റെ സ്വകാര്യത അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ശശി തരൂർ എംപിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. പാകിസ്ഥാനെ തരൂർ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്. ഇതടക്കമുള്ള തരൂരിന്‍റെ വ്യാജ വീഡിയോകളെല്ലാം നീക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മിനി പുഷ്കർണ ആണ് തരൂരിന്‍റെ ഹർജി പരിഗണിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളും മോഹൻലാൽ ഉൾപ്പെടെയുള്ളവരും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
Read more

സതീശന്‍ അനുകൂല പ്രകടനം; ഇടുക്കിയിൽ 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കി: വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി. ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി […]
Read more

കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

ആലപ്പുഴ: അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം നൽകി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്നാണ് നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്. ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞ് പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും […]
Read more

അവയവദാനത്തിന് വ്യാജ ശുപാർശ കത്ത്; വൻ റാക്കറ്റിലെ രണ്ടുപേ‍‍ർ പിടിയിൽ

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്ന സംഘം അറസ്റ്റില്‍. അവയവദാന റാക്കറ്റിന്റെ ഏജന്റ് ആയ പ്രധാന പ്രതി കാസര്‍കോട് സ്വദേശി നജീമിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നെ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. എംപിമാര്‍, […]
Read more

Recent News