Category: latest

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം പുറത്തുനിന്ന് വൈദ്യുതിവാങ്ങുന്നതും വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ […]
Read more

‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും’ ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ന്യൂനക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ല. മുസ്ലിം വോട്ട് 50 ശതമാനത്തിൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് റെക്കോർഡ് വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളിൽ കഴിഞ്ഞ തവണ തോറ്റയാളാണ് താൻ, സർവകാല റെക്കോർഡ് വോട്ടാണ് തനിക്ക് ലഭിച്ചതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ജനവിധി തനിക്ക് അനുകൂലമാണെന്നും മെയ് നാലിന് യഥാർത്ഥ ഫലം അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ […]
Read more

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ […]
Read more

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; തർക്കമുണ്ടായ ബൂത്തുകളിൽ റീപോളിങ് നടത്തും

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തർക്കമുണ്ടായ ബൂത്തുകളിൽ റീപോളിങ് നടത്തും. മെയ് 2നകം വോട്ടെടുപ്പ് നടക്കും. 77 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സുവേന്ദു അധികാരിയും തൃണമൂൽ പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിന് വഴിവെച്ചു. ഒന്നാം ഘട്ടത്തിലെ തനിയാവർത്തനം തന്നെയായിരുന്നു രണ്ടാം ഘട്ടത്തിലും ഉണ്ടായത്. ഒന്നിന് […]
Read more

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ “ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് പുരസ്കാരത്തിളക്കം. കേരളാ ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2025 ലാണ് അഞ്ച് പുരസ്കാരങ്ങളുമായി ചിത്രം വലിയ നേട്ടം കൈവരിച്ചത്. മികച്ച സംവിധായകനുള്ള അവാർഡ് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഡൊമിനിക് സ്വന്തമാക്കിയപ്പോൾ, ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശൻ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി. മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലോകയിലൂടെ ജേക്സ് ബിജോയ് നേടിയപ്പോൾ, മികച്ച മേക്കപ്പിനുള്ള അവാർഡ് നേടിയത് ഈ ചിത്രത്തിന് മേക്കപ്പ് ഒരുക്കിയ റോണക്സ് സേവ്യർ […]
Read more

സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചു; ഡോ. ബി. അശോകിന് സസ്പെൻഷൻ

തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്‌പെൻഷൻ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ കൂടിയാണ് അദ്ദേഹം. സർക്കാരിന്‍റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ നയങ്ങളെ വിമർശിച്ച് ചാനൽ ചർച്ചകളിലടക്കം അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. തുടർന്നാണ് അശോകിനെതിരായ നടപടിയിലേക്ക് സർക്കാർ നീങ്ങിയതെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സർവ്വീസ് ചട്ടം ലംഘിച്ച് സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്നാണ് കുറ്റം. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്. പദവിയിലിരിക്കുന്ന ഐ.എ.എസ് […]
Read more

കൊല്ലത്ത് എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്

കൊല്ലം : എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്താണ് പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. ചികിത്സയില്‍ ഉദാസീനത കാണിച്ചു. ചികിത്സ പിഴവുകള്‍ മറച്ചുവെച്ചു. ഇമ്മ്യുണോഗ്ലോബില്‍ ഇഞ്ചക്ഷന്‍ […]
Read more

ബംഗാളിൽ 90 ശതമാനം കടന്ന് പോളിംഗ്; വോട്ടെടുപ്പ് അവസാനിച്ചു

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡ് കടന്നു. രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നീ ജില്ലകളിൽ പോളിംഗ് 90 ശതമാനം കടന്നു. മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂരിൽ 85.51 ശതമാനത്തിലധികം വോട്ടുകൾ പോൾ ചെയ്തു. ഏഴു ജില്ലകളിലായുള്ള 142 […]
Read more

വെടിക്കെട്ട് പുര അപകടം; അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട സ്ഥലം സര്‍ക്കാര്‍ നിയോഗിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ സിഎന്‍ രാമചന്ദ്രന്‍ നായര്‍ പരിശോധന നടത്തി. മൂന്ന് കുടിലുകളാണ് വെടിക്കെട്ട് പുരയായി ഉണ്ടായിരുന്നതെന്ന് വിലയിരുത്തിയ കമ്മീഷന്‍ അപകടകരമാം വിധത്തിലായിരുന്നു നിര്‍മ്മാണമെന്നും പ്രതികരിച്ചു. ഇത് നിര്‍മ്മാണ മേഖലയ്ക്ക് അനുശാസ്യമായതല്ലെന്നു പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. വെള്ളം ഉപയോഗിച്ച് തീ അണക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.43 പേര്‍ ഉണ്ടായിരുന്നു എന്നാണ് കളക്ടര്‍ പറയുന്നതെന്നും 27 പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബാക്കി രണ്ടു പേരാണ് ആശുപത്രിയില്‍ […]
Read more

സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ; കർമ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പുകടിയേറ്റ പ്രത്യേക കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. പ​ദ്ധതിയുടെ ഭാ​ഗമാി 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളും ആന്റി സ്‌നേക്ക് വെനം ലഭ്യമാക്കും. കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്താനും തീരുമാനമായി. ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കും. ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസവും പ്രത്യേകമായി നിരീക്ഷിക്കും. റഫറല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. അതേസമയം ആന്റി വെനം ഉളള […]
Read more

Recent News