ഐപിഎല്ലിൽ കളിക്കാര്‍ക്കൊപ്പം ഗേൾഫ്രണ്ട്സ് വേണ്ട, മാർഗരേഖയുമായി ബിസിസിഐ
മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം. ഇതിനെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിശേഷിപ്പിച്ച ബോർഡ്, വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ മാര്‍ഗരേഖ പുറത്തിറക്കാന്‍ […]
Read more

