യുഎഇ -കുവൈത്ത് പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും
ന്യൂഡൽഹി/ദുബൈ: യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ പുതിയ പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി. കരാർ റദ്ദാക്കിയതിനെതിരെയുള്ള കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്നു മാസത്തിനുള്ളിൽ റീ ടെൻഡർ പൂർത്തിയാക്കണമെന്നും അന്തിമ സംവിധാനം ഉണ്ടാകുന്നതുവരെ പാസ്‌പോർട്ട് – വിസാ സേവനങ്ങൾ തടസ്സപ്പെടരുതെന്നും കോടതി നിർദേശിച്ചു. പുതിയ കമ്പനികൾക്കോ കേന്ദ്രം നിർദേശിക്കുന്ന ഏജൻസിക്കോ താത്കാലികമായി സർവീസ് തുടങ്ങാമെന്നും പറഞ്ഞു. ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും പുതിയ കമ്പനികൾക്ക് സേവന കരാർ […]
Read more

