Category: Technology

റെക്കോർഡിങ് ഇല്ലാതെ സുരക്ഷാ നിരീക്ഷണം; പുതിയ സ്മാർട്ട് ഹോം ക്യാമറയുമായി ആപ്പിൾ

ടെക്നോളജി ഡെസ്ക്: സ്മാർട്ട് ഹോം ഉപകരണങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കവുമായി ആപ്പിൾ. വീടിന്റെ സുരക്ഷ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സ്മാർട്ട് ക്യാമറ ആപ്പിൾ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.പരമ്പരാഗത സുരക്ഷാ ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാങ്കേതികവിദ്യയായിരിക്കും പുതിയ ഉപകരണത്തിന്റെ പ്രധാന പ്രത്യേകതയെന്നാണ് സൂചന. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സ്ഥിരമായി റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന രീതിക്ക് പകരം ആവശ്യമായ വിവരങ്ങൾ തിരിച്ചറിയുന്നതിലായിരിക്കും സംവിധാനത്തിന്റെ ശ്രദ്ധ. ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായി ക്യാമറയെ ബന്ധിപ്പിക്കാനും സാധ്യതയുണ്ട്. […]
Read more

ആധാർ വെരിഫിക്കേഷൻ ഇനി ഒറ്റ ക്ലിക്കിൽ

ഡിജിറ്റൽ ബാങ്കിങ്, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ ലളിതമാക്കുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ആധാർ ഫേസ് ഓതന്റിക്കേഷൻ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റും അതോടൊപ്പം ഒരു ടെസ്റ്റിംഗ് സാൻഡ്‌ബോക്‌സും ഔദ്യോഗികമായി പുറത്തിറക്കി. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.ഇതുവരെ ഉപഭോക്താക്കൾക്ക് മുഖം പരിശോധിച്ച് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കണമെങ്കിൽ ബാങ്കിങ് ആപ്പിൽ നിന്നും മാറി ‘ഫേസ് ആർഡി’ എന്ന മറ്റൊരു ആപ്ലിക്കേഷന്റെ സഹായം തേടണമായിരുന്നു. ഇത് പലപ്പോഴും ഡിജിറ്റൽ ഇടപാടുകളിൽ […]
Read more

വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകൾ ഇനി വാട്സാപ്പിലൂടെ അടയ്ക്കാം

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്‌മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി […]
Read more

രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നാണ് വിക്ഷേണം നടക്കുക. സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജന്‍സിയായ സ്‌കൈറൂട്ട് എയറോസ്‌പേസാണ് വിക്രം-1 നിര്‍മ്മിച്ചിരിക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ആദ്യ സ്വകാര്യ റോക്കറ്റ് കൂടിയാണ് വിക്രം-1. ഏകദേശം 12 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ സാധിക്കും. […]
Read more

സർക്കാർ സ്ഥാപനങ്ങളിൽ ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് യുഎഇ

ദുബൈ: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം വേ​ഗത്തിലാക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ). ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ ആഭ്യന്തര ജനറേറ്റീവ് എ.ഐ പ്ലാറ്റ്ഫോമാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ഡിജിറ്റൽ പരിവർത്തനം കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജനറൽ ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ സർവീസസ് സെക്ടറാണ് ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. കണ്ടന്റ് ക്രിയേഷനും മെച്ചപ്പെടുത്തലും, ഡോക്യുമെന്റുകളുടെ സംഗ്രഹം, ഡാറ്റ […]
Read more

ഒമാൻ-യുഎഇ റെയിൽ പദ്ധതി 40 ശതമാനം പൂർത്തിയായി

മസ്‌ക്കറ്റ്: ഒമാൻ-യുഎഇ റെയിൽ പദ്ധതി ‘ഹഫീത് ട്രെയിൻ’ നിർമാണം 40 ശതമാനം പൂർത്തിയായെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.238 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതി. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയും വ്യാപാര ഗതാഗതം കൂടുതൽ സുതാര്യമാക്കുകയും ലോജിസ്റ്റിക് ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ബുറൈമി, അൽഐൻ, വാദി അൽ ജിസി , സോഹാർ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നഗര പ്രദേശങ്ങളും വ്യാവസായിക മേഖലകളും മലനിരകളും ആഴത്തിലുള്ള താഴ്വരകളും […]
Read more

ചാന്ദ്രദൗത്യം പൂർത്തിയായി; ആർട്ടെമിസ് 2 ഭൂമിയിലേക്ക്

വാഷിംഗ്‌ടൺ: ചാന്ദ്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 ഭൂമിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ ആകർഷണത്തിൽനിന്നും ഓറിയോൺ പേടകം പുറത്തുകടക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 6545 കിലോമീറ്റർ അടുത്തുവരെ എത്തിയ സഞ്ചാരികൾ സൂര്യഗ്രഹണത്തിനും സാക്ഷിയായി.ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം പന്ത്രണ്ടേ കാലോടെയാണ് ഓറിയോൺ പേടകം ലൂണാർ ഫ്‌ളൈബൈ ആരംഭിച്ചത്. ചന്ദ്രന്റെ മറുവശത്തിലൂടെ സഞ്ചരിക്കാനും ചിത്രം പകർത്താനും സംഘത്തിന് സാധിച്ചു. ഇതുവഴി പുതിയ റെക്കോർഡ് കരസ്ഥമാക്കാനും ആർട്ടെമിസ് 2 ന് കഴിഞ്ഞു. അപ്പോളോ […]
Read more

നീലയിൽ തിളങ്ങി ഭൂമി; ചിത്രം പകർത്തി ആർട്ടെമിസ് II

വാഷിംഗ്‌ടൺ : ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെട്ട ആർട്ടെമിസ് പേടകത്തിൽ നിന്നും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ പുറത്തു വിട്ട് നാസ. നീല പുതച്ച നമ്മുടെ ഭൂമിയെ അതി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ആർട്ടെമിസ് II സഞ്ചാരികൾ. മുൻപ് മാതൃഗ്രഹത്തിന്റെ മനോഹരമായ ദൃശ്യം ഹൈ-റെസൊല്യൂഷനിൽ പകർത്തിയെടുത്തിരുന്നു ആർട്ടെമിസ്. ആർട്ടെമിസ് II സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള തങ്ങളുടെ യാത്ര തുടരുന്നതിനിടെ ഓറിയോൺ ക്യാപ്സ്യൂളിന്റെ ജാലകത്തിലൂടെ പിന്നിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ചിത്രമായിരുന്നു അത്.ഭൂമിയുടെ നീലയും തവിട്ടും നിറത്തിലുള്ള വളരെ മനോഹരമായ തിളങ്ങുന്ന ചിത്രമാണ് സഞ്ചാരികൾ പകർത്തിയത്. […]
Read more

Recent News