ഹിപ് ഹോപ്പിന്റെ തലതൊട്ടപ്പൻ ആഫ്രിക്ക ബംബാതാ ലോകത്തോട് വിടവാങ്ങി

ന്യൂയോർക്ക്: ഹിപ് ഹോപ്പ് സംഗീതത്തിന്റെ തുടക്കക്കാരനിൽ ഒരാളായ ആഫ്രിക്ക ബംബതാ (68) പ്രോസ്ട്രേറ്റ് കാൻസറിനെത്തുടർന്ന് അന്തരിച്ചു . രാഷ്ട്രീയം പറയുന്ന , ഗംഭീര താളമുള്ള ഹിപ് ഹോപ്പിനെ ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന യൂണിവേഴ്സൽ സുലു നാഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് . 1982 ൽ പുറത്തുവന്ന പ്ലാനറ്റ് റോക്ക് എന്ന ആൽബത്തിലൂടെയാണ് ബംബതാ ലോകത്തിന്റെ ശ്രദ്ധ നേടിയത് .

പഴയ ഗാനങ്ങൾ തന്റേതായ പരിഷ്‌കാരങ്ങൾ വരുത്തി വീട്ടുപരിസരത്തെ കൂട്ടായ്മകളിൽ ആലപിച്ചാണ് 1970 കളിൽ ബംബതാ സംഗീത ലോകത്തേക്ക് വന്നത്. തുടർന്ന് 1970 ൽ ബംബതാ സുലു നാഷൻ സ്ഥാപിച്ചു . പിന്നീട് അത് യൂണിവേഴ്സൽ സുലു നേഷൻ എന്ന പേരിലേക്ക് മാറ്റി. എന്നാൽ സമീപകാലത്തു ബംബാതയുടെ കീർത്തിക്ക് മങ്ങലേറ്റു. ബാല്യകാലത്ത് തങ്ങളെ ബംബാതാ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു ഒട്ടേറെപ്പേർ രംഗത്ത് വന്നു. ആരോപണം ആദ്യം അദ്ദേഹം നിഷേധിച്ചെങ്കിലും പിന്നീട് 2016 ൽ യൂണിവേഴ്സൽ സുലു നാഷൻ പൊതുമാപ്പ് പറഞ്ഞു. ബംബാതയുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും മറച്ചുവെച്ചതിനായിരുന്നു മാപ്പുപറച്ചിൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *