മസ്കറ്റ്: വീട്ടിൽനിന്നും പുറത്തിറങ്ങിയ പതിനഞ്ചുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്‌കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പോലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഈ വിവരം പുറത്തുവന്നത്. വീട്ടിൽനിന്നും പുറത്തേക്കുപോയ വിദ്യാർത്ഥിനി ഇതുവരെയും തിരിച്ചെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി. മാത്രമല്ല സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അതേസമയം ജനങ്ങളുടെ പിന്തുണയിലും സഹകരണത്തിലും ഉടൻ തന്നെ കുട്ടിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മസ്കറ്റിൽ 15കാരിയെ കാണാതായി; അന്വേഷണം തുടങ്ങി റോയൽ ഒമാൻ പോലീസ്
