ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ചാര ശൃംഖലയെ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഒപ്പേറഷനിൽ 10 പേർ അറസ്റ്റിലായി. ഇന്ത്യയുടെ ദേശീയ സുരക്ഷ തകർക്കുക എന്ന ലക്ഷ്യത്തോടെ വിദേശ നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലെ ജനത്തിരക്കേറിയ സ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലും ഇവർ നീരീക്ഷിച്ചുവരുകയായിരുന്നു. മാത്രമല്ല അതീവ സുരക്ഷയുള്ള പല പ്രധാന സ്ഥലങ്ങളിലും അത്യാധുനിക ക്യാമെറകൾ സ്ഥാപിച്ചു തത്സമയ ദൃശ്യങ്ങൾ പാക്കിസ്ഥാനിലെ ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് ഇവർ എത്തിച്ചു വരുകയായിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലുള്ള സുരക്ഷാ വീഴ്ച കണ്ടെത്താനുമാണ് ഇവർ ശ്രമിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ആഴ്ച്ചകൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ശൃംഖലയെ പോലീസ് വീഴ്ത്തിയത്. അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പുകളും മറ്റു ഉപകരണങ്ങളും പോലീസ് വിശദമായി പരിശോധിച്ച് വരുകയാണ്. നിലവിൽ പിടിയിലായവരിൽ നിന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ തെളിവുകളും രേഖകളും കണ്ടെത്തിയെന്നാണ് പോലീസ് അറിയിച്ചു.
Related Posts
അതിഥി തൊഴിലാളികള്‍ക്കായി ‘അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി…
പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
ന്യൂഡൽഹി: പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തര വിപണയില്‍ ഉറപ്പാക്കാനും വിലക്കയറ്റം…
F1ൽ പുതിയ പരിഷ്ക്കാരങ്ങൾ വരുമോ?
പാരീസ്: 2026 ലെ പുതിയ സീസണിൽ മൂന്നു റേസുകൾ പിന്നിട്ടിരിക്കവേ എഫ് വൺ നിയമങ്ങളിലും നിബന്ധനകളിലുമുള്ള പോരായ്മകൾ വലിയ ചർച്ചകൾക്ക്…
