ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

കുവൈത്ത്: കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒൻപതു പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി ജസീറ എയർവേയ്‌സ് അറിയിച്ചു. പ്രവർത്തനപരമായ തടസ്സങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കണ്ണൂർ ,കോഴിക്കോട് വിമാനത്താവളങ്ങൾ ഉൾപ്പെടെ മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്‌നൗ, മംഗലാപുരം, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അതേസമയം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർലൈൻ വ്യക്തമാക്കി.
ആപ്പോ വെബ്സൈറ്റോ വഴി നേരിട്ട് ബുക്ക് ചെയ്തവർക്ക് അതേ അക്കൗണ്ടിലൂടെ പണം തിരികെ ലഭിക്കുമെന്നും അറിയിച്ചു. എന്നാൽ ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ക്രെഡിറ്റ് ഷെൽ ആയും തുക ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലെ മാറ്റ് എട്ട് പ്രധാന നഗരങ്ങളേക്കുള്ള സർവീസ് സൗദിയിലെ ദമ്മാം വഴി തുടരുമെന്നും ജസീറ എയർവേയ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *