ആലപ്പുഴ: പാലക്കാട്ടെ വോട്ടിനു നോട്ട് വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ വൻ വെളിപ്പെടുത്തിലുകളുമായി ആലപ്പുഴ ബിജെപി നേതാവ് ബിന്ദു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കളമാണെന്ന് ബിന്ദു മാധ്യങ്ങളോട് വെളിപ്പെടുത്തി. ശോഭ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് ബിന്ദു വ്യക്തമാക്കി. ഇത് സംബന്ധിച്ച ഫോൺ ഓഡിയോ റെക്കോർഡിങ്ങും പുറത്തുവിട്ടു.
പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു ഒരു സാധാരണ വീട്ടമ്മ അല്ലെന്നും പാലക്കാട് പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ഇവരാണ് തടഞ്ഞതെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഇവർ ശബരിമല സമരകാലം മുതൽ ശോഭ സുരേന്ദ്രന്റെ വലംകൈയാണെന്നും പറഞ്ഞു. പാലക്കാട് പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സിന്ധു പറഞ്ഞു. മാത്രമല്ല പാർട്ടിയിൽ തനിക്കെതിരെ മനപ്പൂർവം പ്രശ്നമുണ്ടാക്കാനാണ് ശോഭ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
ജില്ലാ പ്രസിഡണ്ട് അറിയാതെ ശോഭ സുരേന്ദ്രൻ ജില്ലയിൽ പണപ്പിരിവ് നടത്തുന്നതിനെതിരെ നേരെത്തെ പരാതികൾ വന്നിരുന്നു. താൻ ശോഭയുടെ ഇത്തരം നിലപാടുകൾ ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖറിനും കേന്ദ്ര നേതാവ് നിതിൻ ഗഡ്കരിക്കും പരാതി നൽകിയുന്നുവെന്നും ബിന്ദു പറഞ്ഞു. ഒപ്പം തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ ചെറിയ വരുമാനം മാത്രം കാണിച്ച ശോഭ സുരേന്ദ്രന് ഇപ്പോൾ രണ്ടു കോടിക്കടുത്ത് ആസ്തി എങ്ങനെ വന്നു എന്നത് വിശദമായി പരിശോധിക്കണമെന്നും ബിന്ദു കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ അച്ചടക്കം പാലിച്ചു നിൽക്കുകയായിരുന്നെന്നും, എന്നാൽ ഇപ്പോൾ വ്യക്തിപരമായി അധിക്ഷേപിച്ചതിനാലാണ് പ്രതികരിക്കുന്നതെന്നും ബിന്ദു വ്യക്തമാക്കി.
